നല്‍കിയ വാഗ്ദാനം പാലിച്ച് അരവിന്ദ് കെജ്രിവാള്‍

ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിച്ചിരിക്കുകയാണ് അരവിന്ദ് കെജ്രിവാള്‍. സ്വകാര്യവൈദ്യുതി വിതരണ കന്പനികളുടെ ഷോക്കടിപ്പിക്കുന്ന നിരക്കില്‍ നിന്ന് ഡല്‍ഹിയെ രക്ഷിച്ചിരിക്കുകയാണ് അദ്ദേഹം. വൈദ്യുത ചാര്‍ജ് പകുതിയാക്കി കുറയ്ക്കുമെന്ന് പ്രകടന പത്രികയില്‍ അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. ഇത് അധികാരത്തിലേറി ആദ്യ വര്‍ഷം തന്നെ കെജ്രിവാള്‍ സാധിച്ചെടുത്തിരുന്നു.

read also: ഇതെന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് : കെജ്രിവാള്‍

ആദ്യ വര്‍ഷത്തില്‍ തന്നെ നാനൂറ് യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കളുടെ നിരക്ക് പകുതിയായി കുറച്ചു. കൊള്ളലാഭമാണ് വിതരണ കമ്പനികള്‍ നേടുന്നതെന്ന് സര്‍ക്കാര്‍ വാദം റഗുലേറ്ററി കമ്മിഷനും ശരിവച്ചു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി വൈദ്യുതി ചാര്‍ജ് ഡല്‍ഹിയില്‍ വര്‍ധിപ്പിച്ചിട്ടുമില്ല. ഈ സാമ്പത്തിക വര്‍ഷം കുറച്ചത് 32 ശതമാനം ചാര്‍ജ്. എന്നാല്‍ ഫിക്‌സഡ് ചാര്‍ജില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. വൈദ്യുതി സബ്‌സിഡിക്കായി 1830 കോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷം ഡല്‍ഹി സര്‍ക്കാര്‍ വകയിരുത്തിയത്.

Share
Leave a Comment