Kerala

രണ്ട് വയസുകാരിയുടെ കാലിലെ പ്ലാസ്റ്റർ ഇളക്കാതിരുന്ന സംഭവം; നഴ്സിങ് അസിസ്​റ്റന്‍റിന്​ സസ്​പെന്‍ഷന്‍

വൈ​ക്കം: ഡ്യൂ​ട്ടി സ​മ​യം കഴിഞ്ഞതിനാൽ രണ്ട് വയസുകാരിയുടെ കാലിലെ മുഴുവൻ പ്ലാസ്റ്ററും മാറ്റാതെ മടങ്ങിയ നഴ്സിങ് അസിസ്​റ്റന്‍റിന്​ സസ്​പെന്‍ഷന്‍. വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി ന​ഴ്സി​ങ് അ​സി​സ്​​റ്റ​ന്‍​റ്​ എം.​എ​സ്.​ ല​ളി​ത​യെയാണ് സംഭവത്തിൽ സസ്‌പെന്റ് ചെയ്‌തത്‌. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടാ​ണ് സു​ധീ​ഷും ഭാ​ര്യ രാ​ജി​യും മ​ക​ളുടെ കാലിലെ പ്ലാസ്റ്റർ ഇളക്കുന്നതിനായി ആശുപത്രിയിൽ എത്തിയത്. പ്ലാ​സ്​​റ്റ​ര്‍ നീക്കാൻ ഡോക്ടർ പറഞ്ഞതിനെ തുടർന്ന് ഇവർ കുട്ടിയുമായി ന​ഴ്സി​ങ് റൂ​മി​ല്‍ എത്തി.

ALSO READ:അമിത വേഗം ചോദ്യം ചെയ്ത യുവാവിനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു

പ്ലാ​സ്​​റ്റ​ര്‍ പ​കു​തി നീ​ക്കം​ചെ​യ്ത​പ്പോ​ള്‍ സ​മ​യം അ​ഞ്ചു​മ​ണി​യാ​യി. ഡ്യൂ​ട്ടി​സ​മ​യം ക​ഴി​ഞ്ഞെ​ന്നു പ​റ​ഞ്ഞ് കു​ട്ടി​യെ അ​വി​ടെ കി​ട​ത്തി​യി​ട്ട് ജീ​വ​ന​ക്കാ​രി പോ​വു​ക​യാ​യി​രു​ന്നു. ഏ​റെ​നേ​ര​മാ​യി​ട്ടും പ്ലാ​സ്​​റ്റ​ര്‍ നീ​ക്കം ചെ​യ്യാ​ന്‍ മ​റ്റു ജീ​വ​ന​ക്കാ​ര്‍ ആ​രും എ​ത്താ​ത്ത​തി​നെ തു​ട​ര്‍ന്ന് മാ​താ​പി​താ​ക്ക​ള്‍ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യി​രു​ന്ന​വ​രോ​ട് വി​വ​രം പ​റ​ഞ്ഞു. മാതാപിതാക്കളും, ആശുപത്രിയിൽ ഉണ്ടായിരുന്നവരും ബഹളം ഉണ്ടാക്കിയതിനെ തുടർന്ന്
മറ്റൊരു ജീവനക്കാരൻ എത്തി പ്ലാസ്റ്റർ മാറ്റി. എന്നാൽ ജീവനക്കാരിയുടെ ക്രൂരമായ നടപടിക്കെതിരെ കുട്ടിയുടെ മാതാപിതാക്കൾ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെയാണ് ഇവർക്കെതിരെ നടപടിയെടുത്തത്. സം​ഭ​വ​ത്തി​ല്‍ മ​നു​ഷ്യാ​വ​കാ​ശ കമ്മീഷൻ സ്വ​മേ​ധ​യ കേ​സെ​ടു​ത്തു. കോ​ട്ട​യം ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷ​ണം ന​ട​ത്തി മൂ​ന്നാ​ഴ്ച​ക്ക​കം റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button