Latest NewsIndia

അരവിന്ദ് കെജ്‌രിവാളിന് മേൽ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തും

ന്യൂഡല്‍ഹി•ഫെബ്രുവരി 19നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ എ എ പി എംഎൽഎമാരായ പ്രകാശ് ജർവാളും അമ്മാനതുള്ള ഖാനും തന്നെ മർദിച്ചു എന്ന ചീഫ് സെക്രട്ടറി അൻഷു പ്രകാശിന്റെ ആരോപണത്തിന്മേൽ ആണ് നടപടി

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ഡെപ്യൂട്ടി മുഖ്യമന്ത്രി മനീഷ് ശിശോദിയക്കും എതിരെയുള്ള ചീഫ് സെക്രട്ടറി അൻഷു പ്രകാശിന്റെ ആരോപണത്തിന്മേൽ ഡൽഹി പോലീസ് ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തും.

മൂന്നു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ആണ് ക്രിമിനൽ ഗൂഢാലോചന .

ചീഫ് സെക്രട്ടറി അൻഷു പ്രകാശ് , കെജ്രിവാളിന്റെയും ശിശോദിയയുടെയും പേര് എഫ്ഐആർൽ പരാമർശിച്ചു എന്നാണ് അടുത്ത വൃത്തനങ്ങൾ നൽകുന്ന സൂചന. ഫെബ്രുവരി 19നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ എ എ പി എംഎൽഎമാരായ പ്രകാശ് ജർവാളും അമ്മാനതുള്ളാ ഖാനും തന്നെ മർദിച്ചു എന്ന ചീഫ് സെക്രെട്ടറി അൻഷു പ്രകാശിന്റെ ആരോപണം.

എന്നാൽ മുഖ്യമന്ത്രി കെജ്‌രിവാൾ ഈ ആരോപണങ്ങൾക്ക് നിഷേധിച്ചു. ഇങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല എന്നുള്ളതാണ് അദ്ദേഹത്തിന്റെ വാദം . ഈ ആരോപണങ്ങേലെല്ലാം ശക്തമായി മുഖ്യമന്ത്രി ശക്തമായി നിഷേധിക്കുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button