പരാതികള്‍ പറയാനും അടിയന്തര സഹായത്തിനുമായി പുതിയ ആപ്പുമായി റെയില്‍വേ

പാലക്കാട്: പരാതികള്‍ പറയാനും അടിയന്തര സഹായത്തിനുമായി പുതിയ ആപ്പുമായി റെയില്‍വേ. റെയില്‍വേയില്‍ പൂര്‍ണമായും ഡിജിറ്റലായുള്ള ആദ്യ പരാതിപരിഹാര സംവിധാനമാണിത്. റെയില്‍ മദദ് (RAIL MADAD) എന്ന ആപ്പുവഴി സുരക്ഷ, അഴിമതി, വൃത്തി തുടങ്ങി എന്തിനെപ്പറ്റിയും പരാതിനല്‍കാം.

Also Read : ട്രെയിനുകളില്‍ സ്ത്രീസുരക്ഷയ്ക്കായി അപായ സൈറണ്‍ : റെയില്‍വേയുടെ പുതിയ തീരുമാനങ്ങള്‍ ഇങ്ങനെ

തീവണ്ടിയിലുള്ള പരാതികള്‍-ആവശ്യങ്ങള്‍, റെയില്‍വേ സ്റ്റേഷനെപ്പറ്റിയുള്ളവ, പെട്ടെന്ന് സഹായത്തിനുള്ള നമ്പറുകള്‍ എന്നിങ്ങനെ മൂന്നു ഭാഗങ്ങളായാണ് സേവനങ്ങള്‍. ഉത്തര റെയില്‍വേക്കുകീഴില്‍ ഡല്‍ഹി ഡിവിഷനാണ് ആപ്പ് വികസിപ്പിച്ചത്. ഫോണ്‍വഴിയും വൈബ്‌സൈറ്റ് വഴിയും പരാതിപ്പെടാം. പരാതികള്‍ 24 മണിക്കൂറും പരിഗണിക്കും.

Also Read : ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് ഉപകാരമാകുന്ന തീരുമാനവുമായി റെയില്‍വേ

തീയതികൂടി ചേര്‍ത്താണ് പരാതി അയക്കേണ്ടത്. രേഖപ്പെടുത്തിയിട്ടുള്ള പരാതികള്‍ക്കുപുറമേ മറ്റെന്തെങ്കിലും അറിയിക്കാനുണ്ടെങ്കില്‍ 256 വാക്കില്‍ വിശദീകരിക്കാനും ചിത്രസഹിതം പരാതിനല്‍കാനും സൗകര്യമുണ്ട്. പരാതിയിലുള്ള നടപടികള്‍ റെയില്‍വേ എസ്.എം.എസ്. വഴി അറിയിക്കും. റിസര്‍വേഷന്‍ കോച്ചുകളില്‍ അനധികൃതമായി യാത്രക്കാരെ കണ്ടാലും പരാതിനല്‍കാം. ഇവ ഓരോന്നും തരംതിരിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്.

വൈദ്യസഹായം (138), പി.എന്‍.ആര്‍. (139), പോലീസ് സഹായം (182), കുട്ടികള്‍ക്കായുള്ള ഹെല്‍പ്പ് ലൈന്‍ (1098), സ്ത്രീകള്‍ക്കായുള്ള ഹെല്‍പ്പ് ലൈന്‍ (1091), വിജിലന്‍സ് (155210), കോച്ച് ശുചിത്വം (58888), ഭക്ഷണവുമായി ബന്ധപ്പെട്ട പരാതി (1800111321) എന്നീ നമ്ബറുകളിലേക്ക് ആപ്പില്‍നിന്ന് നേരിട്ട് വിളിക്കാം. തീവണ്ടിയിലെ മോഷണം, കീടശല്യം, കൈക്കൂലി, വെള്ളം, കാറ്ററിങ്, കിടക്കവിരി, ബെര്‍ത്ത് അനുവദിക്കല്‍, വൃത്തി തുടങ്ങിയ പ്രശ്‌നങ്ങളിലെല്ലാം എളുപ്പത്തില്‍ പരാതി അയക്കാം.

Share
Leave a Comment