ദുബായ്•ഇന്ത്യന്‍ പാസ്പോട്ട് കൈവശമുള്ളവര്‍ക്ക് ഇപ്പോള്‍ യു.എ.ഇയില്‍ വിസ ഓണ്‍ അറൈവല്‍ ലഭിക്കും. നേരത്തെയുള്ള സംവിധാനമാണെങ്കിലും കഴിഞ്ഞദിവസം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് ഒരു വീഡിയോയിലൂടെ ഇക്കാര്യം ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുകയുണ്ടായി.
എയര്‍പോര്‍ട്ടുകളും തുറമുഖങ്ങളും ഉള്‍പ്പടെ യു.എ.ഇയുടെ അതിര്‍ത്തി പോയിന്റുകളില്‍ എത്തിച്ചേരുന്ന ഇന്ത്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ ലഭിക്കുമെന്ന് ജി.ഡി.ആര്‍.എഫ്.എ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. പക്ഷേ, താഴെപ്പറയുന്ന യോഗ്യതകളില്‍ ഏതെങ്കിലും ഒന്ന് പാലിക്കുന്നവര്‍ക്ക് മാത്രമാണ് വിസ ഓണ്‍ അറൈവല്‍ ലഭിക്കുക.
1) ഇവര്‍ക്ക് യുണൈറ്റഡ് കിങ്ങ്ഡം (യു.കെ.) അല്ലെങ്കില്‍ മറ്റേതെങ്കിലും യൂറോപ്യന്‍ രാജ്യത്ത് റെസിഡന്‍സി വിസ ഉണ്ടായിരിക്കണം.
2) ഇവര്‍ക്ക് സാധുതയുള്ള അമേരിക്കന്‍ വിസയോ ഗ്രീന്‍ കാര്‍ഡോ ഉണ്ടായിരിക്കണം.
ഈ റെസിഡന്‍സി വിസകള്‍ക്ക് ആറുമാസത്തില്‍ കൂടുതല്‍ നിയമസാധുതയും ഉണ്ടായിരിക്കണം.
100 ദിര്‍ഹമാണ് എന്‍ട്രി ഫീസ്. 20 ദിര്‍ഹം സര്‍വീസ് ചാര്‍ജും നല്‍കണം. പരമാവധി 14 ദിവസമാണ് ഇത്തരത്തില്‍ ലഭിക്കുന്ന വിസ ഉപയോഗിച്ച് യു.എ.ഇയില്‍ താങ്ങാന്‍ അനുവദിക്കുക. 250 ദിര്‍ഹം ഫീസും 20 ദിര്‍ഹം സര്‍വീസ് ചാര്‍ജ്ജും നല്‍കി വിസ വീണ്ടും പുതുക്കാന്‍ കഴിയും. ഒരിക്കല്‍ കാലാവധി നീട്ടിയാല്‍ 28 ദിവസം കൂടി യു.എ.ഇയില്‍ താങ്ങാന്‍ കഴിയും.
അതേസമയം, വിസാ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങിയാല്‍ ഓരോ അധിക ദിവസത്തിനും 100 ദിര്‍ഹം വീതം പിഴ നല്‍കേണ്ടി വരും. കൂടാതെ ഡിപ്പാര്‍ച്ചര്‍ അനുമതി നേടാന്‍ 200 ദിര്‍ഹവും ഒടുക്കേണ്ടി വരും.
Leave a Comment