Kerala

ചെങ്ങന്നൂർ; ആദ്യമണിക്കൂറിൽ കനത്ത പോളിംഗ്

ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ആദ്യ മണിക്കൂറിൽ കനത്ത പോളിംഗ്. 7.8 % പോളിംഗ് രേഖപ്പെടുത്തി. എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികൾ വോട്ടുചെയ്‌തു. പോളിംഗ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്.

രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറു വരെയാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ 31-നാണ്. കെ.കെ.രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്നുണ്ടായ ഒഴിവുനികത്താന്‍ നടത്തുന്ന തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി സജി ചെറിയാനും യു.ഡി.എഫ്. സ്ഥനാര്‍ഥിയായി ഡി. വിജയകുമാറും എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി പി.എസ്.ശ്രീധരന്‍ പിള്ളയുമാണ് മത്സരിക്കുന്നത്.

ALSO READ: ചെങ്ങന്നൂർ തിരഞ്ഞെടുപ്പ്; വോട്ടര്‍മാരുടെയും കന്നിവോട്ടര്‍മാരുടെയും പുതിയ കണക്ക് ഇങ്ങനെ

17 സഹായക ബൂത്തുകള്‍ ഉള്‍പ്പെടെ മൊത്തം 181 ബൂത്തുകളാണുള്ളത്. ഇതില്‍ 22 പ്രശ്‌നബാധിത ബൂത്തുകളുമുണ്ട്. ആകെ 1,99,340 വോട്ടര്‍മാരാണ് ഉള്ളത്. 1,06,421 സ്ത്രീ വോട്ടര്‍മാരും 92,919 പുരുഷ വോട്ടര്‍മാരുമുണ്ട്. സ്ഥാനാര്‍ഥികളുടെ എണ്ണക്കൂടുതല്‍ മൂലം രണ്ടു വീതം വോട്ടിംഗ് യന്ത്രങ്ങളാണു ക്രമീകരിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button