കോഴിക്കോട്: നിപ്പ രോഗലക്ഷണങ്ങളുമായി ആറ് പേർ കൂടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ.
ഇന്ന് പ്രവേശിപ്പിച്ചവരുടെ രക്ത സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മുന്നേ നിരീക്ഷണത്തിലായിരുന്ന 3പേർക്ക് നിപ്പ ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചു.നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സിയിലായിരുന്ന ഒരാൾ കൂടി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സിലായിരുന്ന രോഗിയാണ് മരിച്ചത്. ഇതോടെ നിപ്പ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 13 ആയി.
ALSO READ: നിപ്പാ വൈറസ്; വവ്വാലുകളുടെ സാമ്പിള്‍ ശേഖരണം പ്രതിസന്ധിയില്‍
രോഗം ബാധിച്ചവരുമായി സമ്പര്‍ക്കത്തിലായിരുന്ന കൂടുതല്‍ പേര്‍ നിരീക്ഷണത്തിലാണ്. കൂടുതല്‍പേരെ നിരീക്ഷിക്കാനായി ആരോഗ്യവകുപ്പുകള്‍ സംയുക്തമായി പ്രവര്‍ത്തിക്കും. ഇതിനായി ആശ പ്രവര്‍ത്തകർക്കുൾപ്പടെ പരിശീലനം നൽകും.
Leave a Comment