പട്ടാപ്പകല്‍ യുവതിയുടെ വസ്ത്രം വലിച്ചുകീറി അപമാനിച്ച യുവാക്കള്‍ പൊലീസ് പിടിയില്‍ : പ്രതികളെ പിടികൂടിയത് സമൂഹമാധ്യമങ്ങളുടെ സഹായത്തോടെ

ഗയ: യുവതിയെ ക്രൂരമായി ആക്രമിക്കുകയും വസ്ത്രങ്ങള്‍ വലിച്ചഴിക്കാന്‍ ശ്രമിക്കുകയും ചെയ്തവരെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് പിടികൂടി. വിജയ് യാദവ് സുരേഷ് ചൗധരി എന്നിവരാണ് പിടിയിലായത്.

ബീഹാറിലെ ഗയയിലാണ് സംഭവം നടന്നത്. ഒരുകൂട്ടം ആളുകള്‍ യുവതിയെ അക്രമിക്കുകയും വസ്ത്രങ്ങള്‍ വലിച്ചു കീറാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വസീര്‍ഗഞ്ച് പൊലീസ് സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ഗ്രാമത്തിന് അപമാനം വരുത്തിവച്ചു എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. അക്രമത്തില്‍ യുവതിയുടെ സുഹൃത്തായ യുവാവിനും പരിക്കേറ്റിട്ടുണ്ട്. പതിമൂന്നുപെര്‍ ചേര്‍ന്നാണ് യുവതിയെ മര്‍ദ്ദിച്ചത്. ദൃശ്യങ്ങളില്‍ നിന്നും മുഖം വ്യക്തമായ രണ്ടുപേരെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരിലൂടെ മറ്റു പ്രതികളേയും കണ്ടെത്താനാകും എന്ന് ഗയ എസ് പി രാജീവ് മിശ്ര വ്യക്തമാക്കി.

Share
Leave a Comment