തിരുവനന്തപുരം: കോവളത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച ലിഗയുടെ സഹോദരി ഇല്‍സിക്ക് സര്‍ക്കാരിന്റെ ധനസഹായമായ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുമായും ഇൽസി കൂടിക്കാഴ്ച നടത്തുകയുണ്ടായി. ലിഗയുടെ മരണത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഇരുവരും ഇല്‍സിക്ക് ഉറപ്പ് നല്‍കി.
Read Also: വികലാംഗയോട് വിമാനക്കമ്പനിയുടെ ക്രൂരത, വീല്‍ ചെയറില്‍ കെട്ടിയിട്ട ശേഷം ചീത്ത വിളിച്ച് ജീവനക്കാര്‍
അതേസമയം ലിഗയുടെ മരണത്തെത്തുറിച്ചുള്ള പൊലീസ് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് ഇൽസി പിന്നീട് പ്രതികരിച്ചു. മൃതദേഹം ലിഗയുടേതാണെന്ന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ നടത്തിയ ഡി.എന്‍.എ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാവാമെന്നാണ് പൊലീസിന്റെ നിഗമനം. ശ്വാസകോശത്തിലും തലച്ചോറിലും നടത്തിയ സൂക്ഷ്‌മപരിശോധനയില്‍ ശ്വാസം മുട്ടിച്ചതായി വ്യക്തമായിട്ടുണ്ട്.
Post Your Comments