മുഖത്ത് ആവി പിടിയ്ക്കുന്നതാണ് ബ്ലാക്ക്ഹെഡ്സ് നീക്കാന്‍ പറ്റിയ ഏറ്റവും ലളിതവും ഫലപ്രദവുമായ ഒരു മാര്‍ഗ്ഗം. ആവി പിടിക്കുന്നതിലൂടെ മുഖത്തെ മൃതകോശങ്ങള്‍ ഇല്ലാവുന്നു. ചര്‍മ്മത്തിന് ഇത് തിളക്കം വര്‍ദ്ധിപ്പിക്കുകയും ബ്ലാക്ക്‌ഹെഡ്‌സ് എന്ന പ്രശ്‌നത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.
ബ്ലാക്ക് ഹെഡ്‌സ് ഇല്ലാതാക്കാന്‍ വളരെ എളുപ്പത്തില്‍ ബേക്കിംഗ് സോഡക്ക് കഴിയും. രണ്ട് സ്പൂണ്‍ ബേക്കിംഗ് സോഡ ഒരു ടീസ്പൂണ്‍ വെള്ളത്തില്‍ മിക്സ് ചെയ്യുക. ഇത് ബ്ലാക്ക് ഹെഡ്സ് ഉള്ള ഭാഗങ്ങളില്‍ പുരട്ടുക. ഉണങ്ങിയതിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. ആഴ്ചയില്‍ രണ്ട് പ്രാവശ്യം ഇത്തരത്തില്‍ ചെയ്യുക. ബ്ലാക്ക് ഹെഡ്സ് ഇല്ലാതാവും.
read also: ബ്ലാക്ക് ഹെഡ്‌സ് മാറാന്‍ ഇതുമാത്രം പരീക്ഷിച്ചാല്‍ മതി
ഒരു ടീസ്പൂണ്‍ തേനില്‍ കറുവപ്പട്ട പൊടി ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് ഇത് മുഖത്ത് പുരട്ടുക. ഇത്തരത്തില്‍ ചെയ്യുന്നത് ബ്ലാക്ക്‌ഹെഡ്‌സ് എന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിനും പ്രതിസന്ധികള്‍ക്ക് പരിഹാരം നല്‍കുന്നതിനും സഹായിക്കുന്നു. മുഖത്ത് തേച്ച് വച്ചത് അടുത്ത ദിവസം രാവിലെ കഴുകിക്കളയാം. പത്ത് ദിവസം തുടര്‍ച്ചയായി ഇത്തരത്തില്‍ ചെയ്താല്‍ ബ്ലാക്ക്ഹെഡ്‌സ് പോവും.
സൗന്ദര്യസംരക്ഷണത്തിന് എല്ലാ വിധത്തിലും സഹായിക്കുന്ന ഒന്നാണ് ഓട്‌സ്. രണ്ട് ടീസ്പൂണ്‍ തേന്‍ നാരങ്ങാ നീരുമായി ചേര്‍ത്ത് ഓട്സില്‍ മിക്സ് ചെയ്യുക. പത്ത് മിനിട്ട് ഇതുകൊണ്ട് സ്‌ക്രബ്ബ് ചെയ്യുക. പത്ത് ദിവസം തുടര്‍ച്ചയായി ഇത്തരത്തില്‍ ചെയ്താല്‍ ചര്‍മ്മം സുന്ദരമാവും.
Post Your Comments