യുഎഇയില്‍ അനധികൃത വില്‍പ്പനയ്ക്ക് കൊണ്ടുവന്ന 400 അലങ്കാര പക്ഷികളെ പിടിച്ചെടുത്തു

യുഎഇ: യുഎഇയില്‍ അനധികൃതമായി വില്‍പ്പനയ്ക്ക് എത്തിച്ച 400 അലങ്കാര പക്ഷികളെ പിടികൂടി. ലോക്കല്‍ ഗവണ്‍മെന്റിന്റെ സഹായത്തോടെ ദ മിനിസ്റ്ററി ഓഫ് ക്ലൈമറ്റ് ചേഞ്ച് ആന്റ് എന്‍വിറോണ്‍മെന്റാണ് പക്ഷികളെ പിടികൂടിയത്.വൈല്‍ഡ് ഫോന, ഫ്‌ലോറ ഗണത്തില്‍ പെടുന്ന പക്ഷികളെയാണ് പിടിച്ചെടുത്തത്.

2002ലെ ഫെഡറല്‍ നിയമം 11 അനുസരിച്ച് ഇത്തരം പക്ഷികളുടെ വില്‍പ്പന നിരോധിച്ചതാണ്. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഇത്തരം പക്ഷികളുടെ വില്‍പ്പന കര്‍ശനമായും നിരോധിച്ചതാണ്. എന്നാല്‍ ചിലപ്പോഴൊക്കെ രാജ്യാന്തര തലത്തില്‍ വരെ ഇത്തരം പക്ഷികളുടെ വില്‍പ്പന നടക്കുന്നുണ്ട്. ഏഷ്യക്കാരന്‍ തന്റെ താമസ സ്ഥലത്താണ് പക്ഷികളെ സൂക്ഷിച്ചിരുന്നത്.

also read: ഭിക്ഷാടനം നിരോധിച്ച് യുഎഇ, തെറ്റിക്കുന്നവര്‍ക്ക് കനത്ത ശിക്ഷ

ദ മിനിസ്റ്ററി ഓഫ് ക്ലൈമറ്റ് ചേഞ്ച് ആന്റ് എന്‍വിറോണ്‍മെന്റും ലോക്കല്‍ ഗവണ്‍മെന്റും ചേര്‍ന്ന് ഇത്തരം ബിസിനസുകള്‍ കൈയ്യോടെ പിടികൂടുമെന്ന് ദ മിനിസ്റ്ററി ഓഫ് ക്ലൈമറ്റ് ചേഞ്ച് ആന്റ് എന്‍വിറോണ്‍മെന്റ് ഡയറക്ടര്‍ മുഹമ്മദ് അള്‍ സാബി പറഞ്ഞു. ഷാര്‍ജ പോലീസിന്റെ സഹായവും ഇതിനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

 

Share
Leave a Comment