തിരുവനന്തപുരം: ആറാട്ടിനിടെ ആന ഇടഞ്ഞു. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടിനിടെ എഴുന്നുള്ളിപ്പിന് എത്തിച്ച ആന ഇടഞ്ഞത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. വെടി പൊട്ടുന്ന ശബ്ദം കേട്ടാണ് ആന വിരണ്ടോടിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ആർക്കും അപകടം ഒന്നും സംഭവിച്ചിട്ടില്ല.
read also: ആറാട്ട് ഘോഷയാത്ര അലങ്കോലപ്പെടുത്താനുള്ള നീക്കം ചെറുക്കും
ഡ്രെയ്നേജ് റോഡിലേക്കാണ് ഇടഞ്ഞോടിയ ആന കേറിയത്. ആനയുടെ ഓട്ടം ആളുകളെ പരിക്കേല്‍പ്പിക്കുകയോ അപായപ്പെടുത്തുകയോ ചെയ്യാതെയായിരുന്നു. കുറച്ച് നേരത്തെ പരിശ്രമത്തിനു ഒടുവിൽ ആനയെ തളച്ചു. ഇടഞ്ഞത് ഉഴവൂരില്‍ നിന്നുള്ള മഹാദേവന്‍ എന്ന ആനയാണ്.
Leave a Comment