ന്യൂഡല്‍ഹി: വീടിന്റെ മുറ്റത്തിരുന്ന് കളിച്ചുകൊണ്ടിരുന്ന പിഞ്ച് കുഞ്ഞിനെ പീഡിപ്പിച്ച അയല്‍വാസി അറസ്റ്റില്‍. ഡല്‍ഹിയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഡല്‍ഹി പ്രീത് വിഹാറിലായിരുന്നു ഒരു വയസുള്ള കുട്ടിയെ അസ്ലാം എന്ന അയല്‍വായി യുവാവ് പീഡനത്തിനിരയാക്കിയത്.
Also Read : കണ്ണില്ലാത്ത ക്രൂരത എവിടെയും, അമ്മയെ പീഡിപ്പിച്ച ശേഷം മകളെ തട്ടിക്കൊണ്ട് പോയി ക്രൂരമായി പീഡിപ്പിച്ചു
വീടിന്റെ മുറ്റത്ത് ഇരുന്ന് കളിക്കുകയായിരുന്ന കുട്ടിയെ പ്രതി അസ്ലാം തന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. എന്നാല്‍ സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല.
Leave a Comment