Latest NewsKeralaNews

പിഞ്ചു കുഞ്ഞിനെ കടത്തിണ്ണയിൽ ഉപേക്ഷിച്ചു കടന്ന വീട്ടമ്മയും കാമുകനും പിടിയിൽ

കാഞ്ഞിരംകുളം: പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞിനെ രാത്രി കടവരാന്തയില്‍ ഉപേക്ഷിച്ചു കാമുകനൊപ്പം യുവതി കടന്നു കളഞ്ഞു. ഭര്‍ത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച്‌ യുവതി ഒളിച്ചോടിയത് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയോടൊപ്പമാണെന്ന് പൊലീസ് അറിയിച്ചു. പോലീസ് ഇരുവരെയും പിന്തുടര്‍ന്നു പിടികൂടി. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. പുതിയതുറ ചെക്കിട്ടവിളാകം പുരയിടത്തില്‍ സാജന്‍ (27), പുതിയതുറ സ്വദേശിനി റോസ്മേരി (23) എന്നിവരെയാണു കാഞ്ഞിരം കുളം എസ് ഐ സി.സി.പ്രതാപചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടിയത്.

പ്രണയിച്ചു വിവാഹം കഴിച്ച റോസ് മേരിയുടെ ഭർത്താവ് വിദേശത്താണ്. കുഞ്ഞിനെ റോസ്മേരി നെയ്യാറ്റിന്‍കര അക്ഷയ കോംപ്ലക്സിലെ കടവരാന്തയിലാണു പുലര്‍ച്ചെ നാലരയോടെ ഉപേക്ഷിച്ചത്. പിന്നീട് വീട്ടുകാരെ ഫോണില്‍ ബന്ധപ്പെട്ടു കുഞ്ഞിനെ ഉപേക്ഷിച്ച സ്ഥലവും കാമുകനൊപ്പം പോവുകയാണെന്ന വിവരവും അറിയിച്ചു. വീട്ടുകാര്‍ തിടുക്കത്തില്‍ അക്ഷയ കോംപ്ലക്സിലെത്തി കുഞ്ഞിനെ വീണ്ടെടുക്കുകയായിരുന്നു. വെളുപ്പിനെ അഞ്ചരക്ക് മുങ്ങിയ ഇവരെ വൈകിട്ട് അഞ്ചരയോടെ വിഴിഞ്ഞം ആഴിമല ഭാഗത്തുനിന്നാണ് കസ്റ്റിഡിയിലെടുത്തത്. കാമുകന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണു കുട്ടിയെ ഉപേക്ഷിക്കാന്‍ തയാറായതെന്നു യുവതി പൊലീസിനു മൊഴിനല്‍കിയിട്ടുണ്ട്.

നാലുമാസം മുന്‍പാണ് ഭര്‍ത്താവ് നാട്ടില്‍നിന്നു മടങ്ങിയത്. കുട്ടിയെ ഉപേക്ഷിച്ച സംഭവം അറിഞ്ഞ് ഇന്നലെ നാട്ടിലെത്തി. കുഞ്ഞിനെ സ്വീകരിച്ചു വീട്ടുകാര്‍ക്കൊപ്പം പോകാന്‍ പൊലീസ് അവസരം നല്‍കിയെങ്കിലും കുട്ടിയെ വേണ്ട, വീട്ടുകാര്‍ക്കൊപ്പം പോകില്ല എന്ന നിലപാടിലായിരുന്നു യുവതി.പിടിയിലായ സാജന്‍ അടിപിടി, മോഷണം, പിടിച്ചുപറി, കഞ്ചാവുവില്‍പന തുടങ്ങി ഒട്ടേറെ ക്രിമിനല്‍കേസുകളിലെ പ്രതിയാണെന്നു പൊലീസ് അറിയിച്ചു. ഇരുവരെയും കുഞ്ഞിനെ ഉപേക്ഷിച്ച കേസിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button