Latest NewsKeralaNews

“ര​ണ്ട് മ​ക്ക​ളേ​യും ഒ​രു​മി​ച്ചൊ​ന്ന് കാ​ണാ​ന്‍ അ​ദ്ദേ​ഹ​ത്തി​നും ആ​ഗ്ര​ഹ​മു​ണ്ടാ​വി​ല്ലേ!” കോടിയേരിയെ ട്രോളി വി ടി ബൽറാം

പാ​ല​ക്കാ​ട്: ബി​നോ​യ് കോ​ടി​യേ​രി​വിഷയത്തിൽ കോടിയേരി ബാലകൃഷ്ണനെയും മക്കളെയും ട്രോ​ളി കോൺഗ്രസ് എം എൽ എ വി.​ടി.​ബ​ല്‍​റാം. ത​ന്‍റേ​ത​ല്ലാ​ത്ത കാ​ര​ണ​ങ്ങ​ളാ​ല്‍ ദു​ബാ​യി​യി​ല്‍ കു​ടു​ങ്ങി​പ്പോ​യ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യു​ടെ മോ​ച​ന​ത്തി​നാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​ടെ​യും കു​മ്മ​ന​ത്തി​ന്‍റെ​യും ഇ​ട​പെ​ട​ല്‍ അ​ഭ്യ​ര്‍​ഥി​ക്കു​ന്നു എ​ന്നാ​യി​രു​ന്നു ബ​ല്‍​റാ​മി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്. പോസ്റ്റ് ഇതിനകം സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കഴിഞ്ഞു.
പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:

ര​ണ്ട് ആ​ണ്‍​മ​ക്ക​ള്‍,
മൂ​ത്ത​വ​ന് അ​വി​ടെ​നി​ന്ന് ഇ​ങ്ങോ​ട്ട് വ​രാ​ന്‍ പ​റ്റി​ല്ല,
ര​ണ്ടാ​മ​ത്ത​വ​ന് ഇ​വി​ടെ​നി​ന്ന് അ​ങ്ങോ​ട്ടും പോ​വാ​ന്‍ പ​റ്റി​ല്ല,
ര​ണ്ട് മ​ക്ക​ളേ​യും ഒ​രു​മി​ച്ചൊ​ന്ന് കാ​ണാ​ന്‍ അ​ദ്ദേ​ഹ​ത്തി​നും ആ​ഗ്ര​ഹ​മു​ണ്ടാ​വി​ല്ലേ!
ത​ന്‍റേ​ത​ല്ലാ​ത്ത കാ​ര​ണ​ങ്ങ​ളാ​ല്‍ ദു​ബൈ​യി​ല്‍ കു​ടു​ങ്ങി​പ്പോ​യ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി ചെ​റു​പ്പ​ക്കാ​ര​ന്‍റെ മോ​ച​ന​ത്തി​നാ​യി ബ​ഹു. വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശ്രീ​മ​തി സു​ഷ​മ സ്വ​രാ​ജി​ന്‍റെ​യും ശ്രീ ​കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്േ‍​റ​യും അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ അ​ഭ്യ​ര്‍​ഥി​ക്കു​ന്നു.

ചൈ​ന​യെ​പ്പോ​ലെ സാ​മ്രാ​ജ്യ​ത്വ ശ​ക്തി​ക​ള്‍ ചു​റ്റി​ലും​നി​ന്ന് വ​രി​ഞ്ഞു​മു​റു​ക്കു​ന്ന ആ ​പി​താ​വി​നൊ​പ്പം.

ജാ​സ് ടൂ​റി​സം ക​ന്പ​നി ന​ല്‍​കി​യ ചെ​ക്ക് കേ​സി​ലാ​ണ് ബി​നോ​യി​യെ ദു​ബാ​യി​യി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ത​ട​ഞ്ഞ​ത്. ബി​നോ​യി​യു​ടെ പാ​സ്പോ​ര്‍​ട്ട് പി​ടി​ച്ചെ​ടു​ത്തെ​ന്നും വി​വ​ര​ങ്ങ​ളു​ണ്ട്. നേ​ര​ത്തെ, ബി​നോ​യി​ക്ക് യാ​ത്രാ​വി​ല​ക്കു​ണ്ടെ​ന്ന വാ​ര്‍​ത്ത​ക​ള്‍ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ നി​ഷേ​ധി​ച്ചി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button