ബംഗളൂരു: വളരെ ആവേശത്തോടെയായിരുന്നു കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ കേരളത്തിന്റെ രഞ്ജി ടീമിനായി കളിക്കാനെത്തുന്ന എന്ന വാര്‍ത്ത സ്വീകരിച്ചത്. എന്നാല്‍ അവസാന നിമിഷം സൗരാഷ്ട്രയുമായി താരം കരാറില്‍ എത്തുകയായിരുന്നു. ഇപ്പോൾ കേരളം വിടാനുള്ള യഥാര്‍ത്ഥ കാരണം എന്തായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് റോബിന്‍ ഉത്തപ്പ.
ടീമില്‍ നിന്നും ഒരു മുതിര്‍ന്ന താരമെന്ന പരിഗണന ലഭിക്കാതെ വന്നതോടെയാണ് കഴിഞ്ഞ വര്‍ഷം ടീം വിടാന്‍ തീരുമാനിച്ചത്. മാത്രമല്ല കരിയറില്‍ ഒരു മാറ്റം വേണമെന്ന് തോന്നി. കടിച്ചു തൂങ്ങി നിന്നാല്‍ പിന്നോട്ടേ പോകൂ. കുറച്ചു കൂടി പരിചയമുള്ള ഇടമായതിനാലായിരുന്നു കേരളാ ടീം തെരഞ്ഞെടുത്തത്. ഞാനൊരു മലയാളിയാണെന്നതും അവരുടെ സംസ്‌കാരവും രീതികളും എനിക്ക് നന്നായി അറിയാമെന്നതും തീരുമാനത്തിന് കാരണമായി. മാത്രമല്ല ടീമെന്ന നിലയിലും കേരളത്തിന്റെ മികവ് എന്നെ ആകര്‍ഷിച്ചു.താരം പറയുന്നു.
read also: ‘നമ്മുടെ സംസ്കാരമിപ്പോഴും പഴയ കാളവണ്ടിയില്‍ തന്നെയാണ്’; മിതാലി രാജിന് പിന്തുണയുമായി റോബിന്‍ ഉത്തപ്പ
എന്റെ അനുഭവ സമ്പത്ത് കേരളത്തിന് കിരീട വിജയങ്ങള്‍ നേടികൊടുക്കാന്‍ സഹായിക്കുമെന്നും തോന്നി. എന്നാല്‍ നല്ല ടീമുണ്ടായിട്ടും അതിനൊത്ത പ്രകടനം നടത്താന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടാണ് ഞാന്‍ അങ്ങോട്ട് പോകാന്‍ തീരുമാനിച്ചത്. ഉത്തപ്പ വ്യക്തമാക്കുന്നു.
കേരളത്തിനായി കളിക്കുമെന്ന് നേരത്തെ ഉറപ്പായതാണ്. അതുമായി ബന്ധപ്പെട്ട് കേരള ടീം അധികൃതര്‍ക്ക് സന്തോഷം അറിയിച്ചു കൊണ്ടുള്ള മെയില്‍ അയച്ചിരുന്നു. ഞാനൊരു വെക്കേഷനിലായതാണ് വൈകിപ്പിച്ചത്. ജൂലൈ ഒന്ന് അവസാന തീരുമാനം അറിയിച്ചു കൊണ്ടുള്ള മെയില്‍ അയക്കാമെന്ന് അവരോട് ഞാന്‍ പറഞ്ഞിരുന്നതാണ്. പക്ഷെ ജൂലൈ നാലിനോ അഞ്ചിനോ ആയിരുന്നു ഞാന്‍ അയച്ചത്. അപ്പോഴേക്കും അവര്‍ വേറെ താരത്തെ തെരഞ്ഞെടുക്കുകയായിരുന്നു. ഞാന്‍ താല്‍പര്യമില്ലാത്തതിനാലാണ് മെയില്‍ ചെയ്യാത്തത് എന്നാണവര്‍ കരുതിയത്.
എന്നാല്‍ ഉത്തപ്പ പ്രതിഫലമായി ഒരു കോടിയും ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ താമസവും ചോദിച്ചെന്നായിരുന്നു അഭ്യൂഹങ്ങള്‍. അതിനേയും താരം എതിര്‍ത്തു. താന്‍ ഒരു കോടി ചോദിച്ചിട്ടില്ലെന്നും താന്‍ ചോദിച്ച പ്രതിഫലത്തിന്റെ മൂന്ന് ഇരട്ടിയാണതെന്നും ഉത്തപ്പ പറയുന്നു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
Leave a Comment