തോമസ് ചാണ്ടിക്കെതിരായ ഫയൽ മടക്കി

ആലപ്പുഴ : മുൻ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയ്യേറ്റ വിഷയത്തിൽ അന്വേഷണ ഫയൽ വിജിലൻസ് ഡയറക്ടർ മടക്കി.ഇന്ന് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനിരിക്കെയാണ് ഫയൽ മടക്കിയത്. വലിയകുളം സീറോ ജെട്ടി റോഡിനെക്കുറിച്ചുള്ള ഫയലാണിത് .അന്വേഷണത്തിന് വിജിലൻസ് കോടതിയോട് സമയം നീട്ടി ചോദിക്കും .റിപ്പോർട്ട് അപൂർവമെന്നു ലോക്‌നാഥ് ബെഹ്റ അറിയിച്ചു.