മോഹന്‍ലാലിന് വീണ്ടും ആറാം തമ്പുരാന്‍റെ കിരീടം!

മോഹന്‍ലാല്‍-ഷാജി കൈലാസ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് എന്നും അത്ഭുതങ്ങള്‍ സമ്മാനിച്ചിട്ടുള്ളവയാണ്.അവയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ചിത്രമാണ് ‘ആറാം തമ്പുരാന്‍’. പുതിയ എബി മാത്യുമാര്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുമ്പോള്‍, പറന്നെത്തുമെന്നു കൂട്ടുകാരന് വാക്ക് കൊടുക്കുന്ന ചങ്കുറപ്പുള്ള കഥാപാത്രമായിരുന്നു ആറാം തമ്പുരാനിലെ ജഗന്നാഥന്‍, രഞ്ജിത്ത് ആയിരുന്നു ആറാം തമ്പുരാന്‍റെ രചന നിര്‍വഹിച്ചത്. അതേ സ്റ്റൈലില്‍ വീണ്ടും എത്തുകയാണ് പുതിയ ഷാജി കൈലാസ് ചിത്രത്തില്‍ മോഹന്‍ലാല്‍.

മുംബൈയില്‍ നിന്ന് മംഗലാപുരത്തേക്ക് എത്തുന്ന അധോലോക നായന്റെ റോളിലാണ് ഷാജി കൈലാസ്- രണ്‍ജി പണിക്കര്‍ ടീം ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ ആഗമനം. ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം അടുത്ത വര്‍ഷത്തെ മോഹന്‍ലാലിന്‍റെ വലിയ പ്രോജക്റ്റുകളില്‍ ഒന്നാണ്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കരുടെ തീപാറുന്ന സംഭാഷണങ്ങളാണ് മറ്റൊരു ഹൈലൈറ്റ്. ആശിര്‍വാദിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Share
Leave a Comment
Tags: mohanlal