സ്വര്‍ണക്കടത്ത്: രണ്ട് മലയാളികള്‍ പിടിയില്‍

കോയമ്പത്തൂര്‍: സ്വര്‍ണക്കടത്ത് കേസിൽ കണ്ണൂര്‍ സ്വദേശി കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. കണ്ണൂര്‍ സ്വദേശി അഫ്താബ്(37) ആണ് ഡിആര്‍ഐയുടെ പിടിയിലായത്. ഷാര്‍ജയില്‍ നിന്നാണ് ഇയാൾ 820 ഗ്രാം സ്വര്‍ണം കൊണ്ടുവന്നത്. ഇയാളുടെ ലഗേജില്‍ നിന്ന് കണ്ടെടുത്ത കത്തിയുടെ പിടിയില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്.

ചെന്നൈ വിമാനത്താവളത്തിലും ഷാര്‍ജയില്‍ നിന്ന് കൊണ്ടുവന്ന 2 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ ഇർഷാദ് പിടിയിലായി.

 

Share
Leave a Comment