ഭർത്താവിനെതിരെ പരാതി നൽകാൻ പോലീസ് സ്റ്റേഷനിലെത്തിയ ഭാര്യയെ ചേർത്ത് പിടിച്ച് പ്രണയഗാനം പാടി ഭർത്താവ്. ജാൻസി പൊലീസ് സ്റ്റേഷനിലാണ് നാടകീയമായ ഈ രംഗങ്ങൾ അരങ്ങേറിയത്. തനിക്കെതിരെ പരാതി നൽകിയ ഭാര്യയെ തണുപ്പിക്കാനായി ഭർത്താവ് ഹിന്ദി സിനിമയിലെ രണ്ട് മൂന്ന് പ്രണയഗാനങ്ങളങ്ങ് പാടി. ഭർത്താവിന്റെ പാട്ട് കേട്ട് ഭാര്യയുടെ പിണക്കവും അവസാനിച്ചു.
വിവാഹ ബന്ധത്തിലുണ്ടായ വിള്ളലുകൾ പരിഹരിക്കാനായി ഫാമിലി കൗൺസിലിങ് സെന്ററിൽ എത്തിയതായിരുന്നു അവർ. കണ്ടുനിന്ന പോലീസ് ഉദ്യോഗസ്ഥരെല്ലാം ഈ നിമിഷങ്ങൾ സന്തോഷത്തോടെ എതിരേറ്റു. ഐപിഎസ് ഓഫീസറായ മധുർ വർമയാണ് പിന്നീട് ഈ രംഗങ്ങൾ ട്വീറ്റ് ചെയ്തത്. ”ദമ്പതികൾക്കിടയിൽ വഴക്കുണ്ടായി. മാസങ്ങൾക്കു മുമ്പ് ഭാര്യ ഭർത്താവിനെതിരെ ജാൻസി പൊലീസിൽ പരാതിയും നൽകി. പക്ഷേ ഭർത്താവ് പൊലീസ് സ്റ്റേഷനിൽ വച്ച് ഭാര്യക്കായി ഒരു ഗാനം പാടി അവളെ തണുപ്പിച്ചു. പ്രണയം വിജയഘോഷം മുഴക്കുന്നു”– എന്നായിരുന്നു അദ്ദേഹത്തിൻറെ ട്വീറ്റ്.
Leave a Comment