തിരുവനന്തപുരം: ഓണക്കാലത്തെ കണക്കുകൾ എടുക്കുമ്പോൾ എല്ലാ കാലത്തും വാർത്തയിൽ ഇടം പിടിക്കുന്നത് ബിവറേജസ് കോർപ്പറേഷനാണ് പക്ഷെ ഇത്തവണ കണക്കുകളും പ്രതീക്ഷകളും തെറ്റിച്ച് കൊണ്ട് വൻ വിറ്റുവരവാണ് ഒാണക്കാലത്ത്
സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷൻ നേടിയെടുത്തത്. 100 കോടി രൂപയാണ് സപ്ലൈകോയുടെ ഓണക്കാല വിറ്റുവരവ് കഴിഞ്ഞവർഷത്തെക്കാൾ 25 കോടി കൂടുതലാണിത്. താൽക്കാലിക ഒാണച്ചന്തകൾ സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ, മാവേലി സ്റ്റോറുകൾ, പീപ്പിൾസ് ബസാറുകൾ, ലാഭം മാർക്കറ്റുകൾ തുടങ്ങിയവ വഴിയാണ് ഇത്രയും വിൽപന ലഭിച്ചത്.
ജില്ലതലത്തിൽ 14ഉം താലൂക്കുതലങ്ങളിൽ 75ഉം ഇവയിൽ ഉൾപ്പെടാത്ത നിയോജകമണ്ഡലങ്ങളിൽ 78ഉം മാവേലി സ്റ്റോറുകളില്ലാത്ത പഞ്ചായത്തുകളിൽ 23ഉം ഒാണച്ചന്തകളാണ് ഇത്തവണ താൽക്കാലികമായി തുറന്നത്. ഇവിടങ്ങളിലെ മാത്രം വിറ്റുവരവ് 30 കോടിയാണ് കഴിഞ്ഞവർഷം ഇത് 24 കോടിയായിരുന്നു.
10 ദിവസത്തോളം സപ്ലൈകോ വിൽപനശാലകളായ സൂപ്പർമാർക്കറ്റുകൾ, മാവേലി സ്റ്റോറുകൾ, പീപ്പിൾസ് ബസാറുകൾ, ലാഭം മാർക്കറ്റുകൾ എന്നിവ ഒാണച്ചന്തകളായാണ് പ്രവർത്തിച്ചത്. ഇത്തരം 1289 ശാലയിലായി 70 കോടിയുടെ വിൽപന നടന്നു.ഒാണച്ചന്തകളെ കേവലം അരിയും പച്ചക്കറിയും മാത്രം കിട്ടുന്ന കടകൾ എന്നതിൽനിന്ന് സൂപ്പർമാർക്കറ്റുകളാക്കി മാറ്റാനും ഉൽപന്നങ്ങൾ കൂടുതലായി ലഭ്യമാക്കാനും കഴിഞ്ഞതാണ് ഇത്തരമൊരെ നേട്ടത്തിന് പിന്നിൽ. ആന്ധ്രയിൽ നിന്നെത്തിച്ച അരിക്കും ഇത്തവണ വിപണയിൽ ആവശ്യക്കാർ ഏറെയായിരുന്നു.
Post Your Comments