കിടിലൻ മാറ്റങ്ങളുമായി വിൻഡോസ് 10

കിടിലൻ മാറ്റങ്ങളുമായി എത്തുന്ന വിൻഡോസ് 10ന്റെ പ്ഡേറ്റ് ഒക്ടോബര്‍ 10 മുതല്‍ ലഭ്യമാകും.  ക്രിയേറ്റര്‍ അപ്ഡേറ്റിന്റെ പരീക്ഷണം മാസങ്ങള്‍ക്ക് മുന്‍പ് തന്നെ മൈക്രോസോഫ്റ്റ് ആരംഭിച്ചിരുന്നു. വിന്‍ഡോസ് മിക്സഡ് റിയാലിറ്റി, പീപ്പിള്‍ ഇന്റഗ്രേഷന്‍ ഫീച്ചര്‍ ,വണ്‍ഡ്രൈവ്,ഓണ്‍ ഡിമാന്റ് എന്നിവയായിരിക്കും പുതിയ പതിപ്പിൽ ഒളിഞ്ഞിരിക്കുന്ന പ്രധാന ഫീച്ചറുകൾ. ഡിസൈനിലും മാറ്റങ്ങള്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്.

അടുത്ത വര്‍ഷം മറ്റൊരു അപ്ഡേഷന്‍ കൂടി വിന്‍ഡോസ് 10ന് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ടൈംലൈന്‍ ആന്‍ഡ്രോയിഡ് ഐഓഎസ് ഉപകരണങ്ങളിലേക്ക് സ്വിച്ച്‌ ചെയ്യാനുള്ള സൗകര്യം, ഫോണുകളിലും പിസിയിലും ഒരുപോലെ ഉപയോഗിക്കാവുന്ന യൂണിവേഴ്സല്‍ ക്ലിപ്പ് ബോര്‍ഡ്സംവിധാനം തുടങ്ങിയ ഫീച്ചറുകള്‍ ഭാവി അപ്ഡേറ്റിൽ പ്രതീക്ഷിക്കാം.

Share
Leave a Comment