ദുബായ്•അഞ്ച് വയസുകാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്ത ക്ലീനിംഗ് തൊഴിലാളിയുടെ ശിക്ഷാ കാലാവധി ഉയര്‍ത്തണമെന്ന പ്രോസിക്യൂട്ടര്‍മാരുടെ ആവശ്യം അപ്പീല്‍കോടതി അംഗീകരിച്ചു.
ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. 23 കാരനായ പ്രതി പെണ്‍കുട്ടിയുടെ വീട്ടിലാണ് ജോലി ചെയ്തിരുന്നത്. ഒരു ദിവസം പ്രതി പെണ്‍കുട്ടിയുടെ മുന്നില്‍ നഗ്നത പ്രദര്‍ശനം നടത്തുകയും ശരീരത്തില്‍ അനുചിതമായി സ്പര്‍ശിക്കുകയുമായിരുന്നു. പിതാവ് എത്തിയപ്പോള്‍ പെണ്‍കുട്ടി സംഭവം വിവരിക്കുകയും തുടര്‍ന്ന് അദ്ദേഹം പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.
ദുബായ് പ്രാഥമിക കോടതി പാകിസ്ഥാനിയ്യ പ്രതിയ്ക്ക് ഒരു വര്‍ഷം ജയില്‍ശിക്ഷയാണ് വിധിച്ചത്. വിധിയ്ക്കെതിരെ പ്രതി അപ്പീല്‍ കോടതിയെ സമീപിച്ചു. ജയില്‍ശിക്ഷ ഒഴിവാക്കണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. അതേസമയം, പ്രതിയ്ക്ക് ഒരു വര്‍ഷംകൂടി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും അപ്പീല്‍ കോടതിയെ സമീപിച്ചു. ഒടുവില്‍ പ്രതിയുടെ വാദം തള്ളിയ ജഡ്ജ് സയീദ് സലിം ബിന്‍ സറം പ്രോസിക്യൂട്ടര്‍മാരുടെ അപേക്ഷ അംഗീകരിക്കുകയും പ്രതിയുടെ ജയില്‍ശിക്ഷാ കാലാവധി മൂന്ന് വര്‍ഷമായി ഉയര്‍ത്തുകയുമായിരുന്നു. ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം പ്രതിയെ നടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
അപ്പീല്‍ കോടതി വധിയ്ക്കെതിരെ പ്രതിയ്ക്ക് 26 ദിവസത്തിനുള്ളില്‍ പരമോന്നത കോടതിയെ സമീപിക്കാം.
Post Your Comments