വൈദീകരുടെ ലൈംഗീകാതിക്രമം തടയുന്ന സമിതി തലവന്റെ വീട്ടിൽ മയക്കു മരുന്ന്, സെക്സ് പാർട്ടി: അമ്പരന്ന് പോലീസ്

വത്തിക്കാന്‍:  വൈദികരുടെ ലൈംഗിക അതിക്രമം തടയുന്ന സമിതിയുടെ തലവനായ കര്‍ദിനാളിന്റെ സെക്രട്ടറിയുടെ വീട്ടിലെത്തിയ വത്തിക്കാൻ പോലീസ് കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച. പൊലീസെത്തുമ്പോള്‍ ഇവിടെ മയക്കുമരുന്നിന്റെ കൂത്താട്ടവും സെക്സ് പാര്‍ട്ടിയുമാണ് നടന്ന് കൊണ്ടിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

പോപ്പ് ഫ്രാന്‍സിസിന്റെ പ്രധാനപ്പെട്ട ഉപദേശകരിലൊരാളാണ് ഫ്രാന്‍സികോ കൊക്കോപാല്‍ മെരിയോ. ഇറ്റാലിയന്‍ ന്യൂസ് പേപ്പറായ സെക്കന്‍ഡ് ഫാറ്റോ ക്വോറ്റിഡിയാനോയിലാണ് ഈ വിവാദ വാര്‍ത്ത വന്നിട്ടുള്ളത്. പോപ്പ് ഫ്രാന്‍സിസ് പൗരോഹിത്യ പ്രവര്‍ത്തിയെ ഉന്നത മൂല്യങ്ങളിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് പുരോഹിതന്മാരുടെ ഇത്തരം പ്രവൃത്തികൾ.

Share
Leave a Comment