മാവോയിസ്റ്റുകളെ നേരിടാന്‍ പുതിയ തന്ത്രമൊരുക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: മാവോയിസ്റ്റുകളെ നേരിടാന്‍ പുതിയ തന്ത്രമൊരുക്കി കേന്ദ്രസര്‍ക്കാര്‍. മാവോയിസ്റ്റ് ബാധിതമായ വിവിധ സംസ്ഥാനത്തെ 35 ജില്ലകളില്‍ സമാധാന്‍ എന്നു പേരിട്ടിരിക്കുന്ന പദ്ധതി നടപ്പാക്കാനാണ് തീരുമാനം.

ഏറ്റവും കൂടുതല്‍ മാവോയിസ്റ്റ് സ്വാധീനമുള്ള 35 ജില്ലകളില്‍ സുരക്ഷപ്രശ്നങ്ങള്‍പരിഹരിക്കുന്നതിനും വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും വേണ്ട നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. മാവോയിസ്റ്റ് സ്വാധീനമുള്ള പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്റിഷി, മാവോയിസ്റ്റ് സ്വാധീനമുള്ള പത്ത് സംസ്ഥാനങ്ങളിലെ പോലീസ-ഇന്റലിജന്‍സ്് മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

രണ്ടാഴ്ച്ച മുമ്പ് ഛത്തീസ്ഗഢിലെ സുഖ്മയില്‍ നടന്ന സിആര്‍പിഎഫ്-മാവോയിസ്റ്റ് ആക്രമണത്തില്‍ 25 ജവാന്‍മാരാണ് മരിച്ചത്. ഈ സാഹചര്യത്തിലാണ് കേന്ദ്രം യോഗം വിളിച്ചത്.

മാവോയിസ്റ്റ് ആക്രമണങ്ങളില്‍ 12,000 പേരാണ് കൊല്ലപ്പെട്ടെന്നും ഇതില്‍ 2700 ഓളം പേര്‍ സുരക്ഷാജീവനക്കാരാണെന്നും ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. പൊതുജനങ്ങളിലെത്തേണ്ട സൗകര്യങ്ങള്‍ വികസനവിരുദ്ധരായ ഇടത് തീവ്രവാദികള്‍ ലക്ഷ്യമിടുകയാണെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. ഓരോ സംസ്ഥാനങ്ങളിലും മാവോയിസ്റ്റുകളുടെ സാഹചര്യങ്ങള്‍ വ്യത്യസ്ഥമാണ്. അതു കൊണ്ട് അതിനനുസരിച്ചുള്ള തന്ത്രമാണ് സ്വീകരിക്കേണ്ടത്. മാവോയിസ്റ്റുകള്‍ക്ക് ലഭിക്കുന്ന സാമ്പത്തികസഹായം ഇല്ലാതാക്കുക എന്നത് പരമപ്രധാനമാണ്. രാജ്യത്ത് മാവോയിസ്റ്റ് ആക്രമണങ്ങള്‍ ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞെന്നും

വെടിയുണ്ടകള്‍ കൊണ്ട് മാത്രം നക്സലുകളെ തടയാനാവില്ലെന്നതിനാല്‍ ഹൃസ്വ-ദീര്‍ഘകാല പദ്ധതികള്‍ ആസൂത്രണം ചെയ്യണം. സമാധാന്‍ പദ്ധതിപ്രകാരം കേന്ദ്രസംസ്ഥാനസേനകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും. സേനയില്‍ നിന്ന് തട്ടിയെടുക്കുന്ന ആയുധങ്ങളാണ് മുഖ്യമായും മാവോയിസ്റ്റുകള്‍ ഉപയോഗിക്കുന്നത് എന്നതിനാല്‍ ആയുധങ്ങളില്‍ സെന്‍സറുകളും ബയോമെട്രിക് സംവിധാനങ്ങളും ഘടിപ്പിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

Share
Leave a Comment