അടുത്ത ഭരണം ബിജെപിക്കായിരിക്കും – അമിത് ഷാ

കമ്മ്യൂണിസ്റ്റുകാരെയും കോണ്‍ഗ്രസുകാരെയും ലോകത്തു നിന്ന് തുടച്ചുനീക്കുമെന്ന് ബിജെപി അഖിലേന്ത്യാ പ്രസിഡന്റ് അമിത് ഷാ. ത്രിപുരയില്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിലാണ് അമിത് ഇക്കാര്യം പറഞ്ഞത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണം ലക്ഷ്യമാക്കിയുള്ള പരിവര്‍ത്തന്‍ യാത്ര തുടങ്ങിവയ്ക്കുകയാണ് അമിത് ഷായുടെ ഇരുദിന സന്ദര്‍ശനത്തിന്റെ ഉദ്ദേശം. ത്രിപുര അടുത്ത വര്‍ഷം തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ്.

കമ്മ്യൂണിസ്റ്റുകാരെ ഈ ലോകത്തുനിന്നും തുടച്ചുനീക്കും. കോണ്‍ഗ്രസിനെ ഇന്ത്യയില്‍നിന്നും തുടച്ചുനീക്കും. എനിക്കുറപ്പാണ് ഈ സംസ്ഥാനത്തെ അടുത്ത ഭരണം ബിജെപിക്കായിരിക്കും. ഇവിടെ ഞങ്ങളുടെ യുദ്ധം കോണ്‍ഗ്രസിനും കമ്യൂണിസ്റ്റുകള്‍ക്കും എതിരായിട്ടാകും അമിത് ഷാ പറഞ്ഞു. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യ കണ്ട ഏറ്റവും ജനപ്രിയനായ നേതാവാണ് നരേന്ദ്ര മോദിയെന്നാണ് തനിക്ക് തോന്നുന്നത്. അത് പല സംസ്ഥാനങ്ങളിലായി കഴിഞ്ഞുപോയ തെരഞ്ഞെടുപ്പുകളിലൂടെത്തന്നെ അളക്കാന്‍ സാധിക്കുമെന്നും അമിത് ഷാ പറഞ്ഞു.

Share
Leave a Comment