കാമുകിയുമൊത്ത് വിമാനയാത്ര ഒഴിവാക്കാന്‍ യുവാവ് ചെയ്തത് വിചിത്രമായൊരു ക്രിമിനല്‍ കുറ്റം

ഹൈദരാബാദ്: ഭീഷണി സന്ദേശം അയച്ച യുവാവിനെ ഹൈദരാബാദ് പോലീസ് പിടികൂടി. വിമാനം ഹൈജാക്ക് ചെയ്യുമെന്ന ഭീഷണി സ്വരമാണ് എത്തിയത്. കാമുകിയുമൊത്ത് വിമാനയാത്ര ഒഴിവാക്കാനാണ് യുവാവ് ഇങ്ങനെയൊരു നിയമലംഘനം നടത്തിയത്. 32കാരനായ വംഷി ക്രിഷ്ണയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ചെന്നൈയില്‍ താമസിക്കുന്ന കാമുകിക്ക് മുംബൈ-ഗോവ ട്രിപ്പ് പോകണം. കൂടെ ചെല്ലാന്‍ വംഷി ക്രിഷ്ണയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുവാവിന് സാമ്പത്തിക പ്രശ്‌നം കാരണം പോകാന്‍ കഴിയില്ലായിരുന്നു. എന്നാല്‍, പ്രശ്‌നം കാമുകിയോട് പറയാന്‍ പറ്റില്ലായിരുന്നു. യാത്ര ഒഴിവാക്കാന്‍ പല ശ്രമങ്ങളും നടത്തി. ഫലം കാണാതായപ്പോഴാണ് ഇങ്ങനെയൊരു സാഹസം ഇയാള്‍ കാണിച്ചത്.

ഏപ്രില്‍ 15ന് മുംബൈ പോലീസിന് ഹൈദരാബാദില്‍ നിന്ന് മെയില്‍ സന്ദേശമാണ് ലഭിച്ചത്. മുംബൈ, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങള്‍ ഒരേസമയം ഹൈജാക്ക് ചെയ്യപ്പെടുമെന്നായിരുന്നു സന്ദേശം. വിവരം ലഭിച്ചയുടന്‍ പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.

അന്വേഷണത്തിലൂടെയാണ് വ്യാജ സന്ദേശമാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് വംഷി ക്രിഷ്ണയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഹൈജാക്ക് ചെയ്യപ്പെടുമെന്ന സന്ദേശമയച്ചാല്‍ വിമാനയാത്ര മുടങ്ങുമെന്നായിരുന്നു ഇയാള്‍ കാരണം പറഞ്ഞത്.

Share
Leave a Comment