ജയിലിലെ നിരാഹാര സമരം: ടിവിയും ഫോണും ലഭ്യമാക്കുന്നതുവരെ സമരം തുടരും, 12 തടവുകാരെ ആശുപത്രിയിലേക്ക് മാറ്റി

ജയ്പൂര്‍: സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച തടവുകാരുടെ സമരം വഷളായി കൊണ്ടിരിക്കുന്നു. തങ്ങളുടെ ആവശ്യം അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന വാശിയിലാണ് തടവുകാര്‍. ഇതിനിടയില്‍ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് 12 പേരെ ആശുപത്രിയിലേക്ക് മാറ്റി.

ജയ്പൂരിലെ അജ്മേര്‍ ജയിലിലാണ് സമരം നടക്കുന്നത്. ടിവി, വോളിബോള്‍ കോര്‍ട്ട്, ഫോണ്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 44 തടവുകരാണ് നിരാഹാരമാരംഭിച്ചിരിക്കുന്നത്. ജില്ലയിലെ കൊടുംകുറ്റവാളികള്‍ അധിവസിക്കുന്ന ജയിലുകളിലൊന്നാണ് അജ്മേര്‍ ജയില്‍. ഇത്തരം സൗകര്യങ്ങള്‍ കുറ്റവാളികള്‍ക്ക് അനുവദിക്കുന്നതിലൂടെ പുറംലോകവുമായി അവരെ ബന്ധിപ്പിക്കുന്നതിനാല്‍ ഈ ആവശ്യങ്ങള്‍ അനുവദിക്കാനാകില്ലെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്.

Share
Leave a Comment