തൊട്ടാവാടിയിലെ ഔഷധഗുണങ്ങൾ

നമ്മുടെ തൊടിയിലും മറ്റും ധാരാളമായി കാണുന്ന ഒന്നാണ് തൊട്ടാവാടി. പലർക്കും അതിന്റെ ഗുണങ്ങളെ കുറിച്ച് അധികം അറിവില്ല. തൊട്ടാവാടി ഒരു ഔഷധ സസ്യമാണ്. ഒട്ടനവധി ഗുണങ്ങൾ തൊട്ടാവാടിയിൽ നിന്ന് നമുക്ക് ലഭിക്കും. തൊട്ടാവാടിക്കൊണ്ടുള്ള ചില ഔഷധ പ്രയോഗങ്ങൾ എന്തൊക്കെ എന്ന് നോക്കാം.

തൊട്ടാവാടിയും താര്‍താവലും ഒരുമിച്ചു കിഴികെട്ടി അരിയോടൊപ്പമിട്ടു കഞ്ഞിവെച്ചു കഴിക്കുന്നത്‌ അമീബികഅതിസാരത്തില്‍ ഫലപ്രദമാണ്. അതുപോലെ തൊട്ടാവാടി പാലില്‍പ്പുഴുങ്ങി വറ്റിച്ചെടുത്ത് അരച്ചു പുരട്ടുന്നത് ECZEMA | വിസര്‍പ്പത്തില്‍ ഫലപ്രദമാണ്. തൈര് പൂര്‍ണ്ണമായും ഒഴിവാക്കുകയും, കറുക ഇടിച്ചു പിഴിഞ്ഞ നീര് സേവിക്കുകയും ചെയ്താല്‍ രോഗശമനം നിശ്ചയമാണ്. തൊട്ടാവാടി സമൂലം പാലില്‍പ്പുഴുങ്ങിയരച്ചു പുരട്ടുന്നത് Herpes Zoster | Shingles | ഹെര്‍പ്പസില്‍ ഫലപ്രദമാണ്. കൂട്ടത്തില്‍ കറുകനീര് കഴിക്കുന്നതും ഉത്തമമാണ്.

തൊട്ടാവാടിയുടെ ഇല ഇടിച്ചുപിഴിഞ്ഞെടുത്ത സ്വരസം കരിക്കിന്‍വെള്ളത്തില്‍ സേവിച്ചാല്‍ കുട്ടികളില്‍ ഉണ്ടാകുന്ന Bronchial Asthma | ശ്വാസവൈഷമ്യത്തിനു പെട്ടന്നു കുറവുണ്ടാകും. കൂടാതെ തൊട്ടാവാടിനീര് പത്തു മില്ലി വരെ ഒരു ഔണ്‍സ് കരിക്കിന്‍വെള്ളത്തില്‍ കൊടുക്കാം. നാടന്‍ ചെന്തെങ്ങിന്‍ കരിക്ക് ഉത്തമം. തുടര്‍ച്ചയായി കുറച്ചു നാള്‍ കഴിച്ചാല്‍ രോഗശമനം ഉണ്ടാകും. തൊട്ടാവാടി കഷായം വെച്ച്, തൊട്ടാവാടി തന്നെ കല്‍ക്കമായി അരച്ചു ചേര്‍ത്ത്, എണ്ണ കാച്ചി മുടങ്ങാതെ 90 ദിവസം പുരട്ടിയാല്‍ സോറിയാസിസ് ശമിക്കും. ഇതേ എണ്ണ ചൊറിച്ചില്‍, വിചര്‍ച്ചിക, ചൊറി തുടങ്ങിയ ചര്‍മ്മരോഗങ്ങളിലും ഫലപ്രദമാണ്. തൊട്ടാവാടിയുടെ ഇല ഇടിച്ചുപിഴിഞ്ഞെടുത്ത നീര് ഒരു ഔണ്‍സ് വീതം നിത്യവും രാവിലെ മുടങ്ങാതെ സേവിച്ചാല്‍ പ്രമേഹത്തെ നിയന്ത്രക്കാം.

തൊട്ടാവാടി നന്നായി അരച്ച് ചോരയൊലിക്കുന്ന രക്താര്‍ശസ്സിലും, ഗുദഭ്രംശമുള്ള അര്‍ശസ്സിലും പുരട്ടിയാല്‍ ശമനമുണ്ടാകും. തൊട്ടാവാടി സമൂലം ഇടിച്ചുപിഴിഞ്ഞെടുത്ത നീര് 15 മില്ലി ദിവസവും രാവിലെ ഒരു വാല്‍മീകവടി പൊടിച്ചിട്ട് കുറച്ചു നാള്‍ മുടങ്ങാതെ സേവിച്ചാല്‍ കഫക്കെട്ട്, തമകശ്വാസം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ പൂര്‍ണ്ണമായി ശമിക്കും.

Share
Leave a Comment