നടിയെ തട്ടിക്കൊണ്ടുപോയത് കതിരൂര്‍ മനോജ് വധക്കേസിലെ പ്രതിയുടെ സഹോദരന്‍

കൊച്ചി: എറണാകുളത്ത് പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയത് കതിരൂര്‍ മനോജ് വധക്കേസിലെ പ്രതിയുടെ സഹോദരന്‍. ദിവസങ്ങൾ കടക്കുംതോറും ഈ കേസിൽ ദുരൂഹത കൂടിവരികയാണ്. സംഭവത്തിലെ പ്രധാന പ്രതികളിലൊരാളായ വി പി വിജീഷ് തലശ്ശേരി കതിരൂര്‍ പഞ്ചായത്തിലെ ചുണ്ടങ്ങാപൊയില്‍ സ്വദേശിയാണ്. ഇയാൾ സി.പി.ഐ.എം ഗൂണ്ടയാണ്. മാത്രമല്ല ഇയാൾ കണ്ണൂര്‍ ലോബിക്ക് വേണ്ടപ്പെട്ട ഒരാൾ കൂടിയാണ്. ഇയാള്‍ പാര്‍ട്ടിയുടെ അംഗീകൃത ഗുണ്ടാലിസ്റ്റിലുള്ളയാളാണെന്നും രമേശ് ആരോപിക്കുന്നു. ഇയാളുടെ സഹോദരനായ സജിലേഷാണ് കതിരൂര് മനോജ് വധക്കേസിലെ ഗൂഡാലോചനാ കേസില്‍ പ്രതി. ഇയാളും പാര്‍ട്ടിക്ക് വളരെ വേണ്ടപ്പെട്ടവനാണെന്നും രമേശ് ആരോപിക്കുന്നു.

നടിയെ ആക്രമിച്ച സംഭവത്തിൽ സി.പി.ഐ.എമ്മിന്റെ കണ്ണൂര്‍ ലോബിക്ക് പങ്കെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് ആരോപിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എം.ടി രമേശ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അരങ്ങില്‍ ഉണ്ടായിരുന്നത് ക്വട്ടേഷന്‍ സംഘങ്ങളാണ് എന്നാൽ സംവിധാനവും തിരക്കഥയുമായി അണിയറയില്‍ ഉള്ളത് കണ്ണൂര്‍ ലോബിയും ഭരണകക്ഷിയിലെ പ്രമുഖന്‍മാരുമാണെന്ന് അദ്ദേഹം ആരോപിക്കുന്നു.

കൊച്ചിയില്‍ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ ഇന്നലെ ആരോപിച്ചിരുന്നു. ഇതിനെക്കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Share
Leave a Comment