മുംബൈ : നടപ്പ് സാമ്പത്തിക വർഷത്തെ വായ്പാനയം റിസർവ് ബാങ്ക് പ്രഖ്യാപിച്ചു. നിലവിലെ നിരക്കുകൾ മാറ്റം വരുത്താതെയാണ് വായ്പാനയം പ്രഖ്യാപിച്ചത്. അതിനാൽ റിപ്പോ നിരക്ക് 6.25 ശതമാനമായും,റിവേഴ്സ് റിപ്പോ നിരക്ക് 5 .75 ആയി തന്നെ തുടരും. അടിസ്ഥാന പലിശനിരക്കിൽ കാൽ ശതമാനം കുറവു വരുത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്.
ഊർജിത് പട്ടേൽ ഗവർണറായി സ്ഥാനമേറ്റ ശേഷമുള്ള രണ്ടാമത്തെ നയപ്രഖ്യാപമായിരുന്നു ഇന്ന്‍ നടന്നത്.
Post Your Comments