എം.ജി.ആറിന്റെ ബന്ധുക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

ചെന്നൈ: എം.ജി.ആറിന്റെ ബന്ധുക്കള്‍ എ.ഐ.എ.ഡി.എം.കെ വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. അദ്ദേഹത്തിന്റെ നൂറാം ജന്മദിനത്തിലാണ് ബന്ധുക്കൾ ബി.ജെ.പിയിൽ ചേർന്നത്. എം.ജി.ആറിന്റെ മൂത്ത മകന്‍ എം.ജി ചക്രപാണിയുടെ ചെറുമകന്‍ പ്രവീണ്‍, അദ്ദേഹത്തിന്റെ അനന്തരവള്‍ ലീലാവതി എന്നിവരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ഇരുവർക്കും ബി.ജെ.പി നേതാവും കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രിയുമായ പൊന്‍ രാധാകൃഷ്ണന്‍ ബി.ജെ.പി അംഗത്വം നല്‍കി.

ജയലളിതയുടെ സഹോദര പുത്രി ദീപ പാര്‍ട്ടി വിടുമെന്ന് പ്രഖ്യാപിച്ച അതേദിനത്തില്‍ തന്നെയാണ് എം.ജി.ആറിന്റെ ബന്ധുക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. ഇത് എ.ഐ.എ.ഡി.എം.കെ നേതൃത്വത്തിന് വലിയൊരു തിരിച്ചടിയാണ്. ജയലളിതയുടെ സഹോദര പുത്രി ദീപ താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എ.ഐ.എ.ഡി.എം.കെയില്‍ ചേരുമോ അതോ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമോ എന്ന് ദീപ വ്യക്തമാക്കിയിട്ടില്ല.

Share
Leave a Comment