ഹജ്ജ് ക്വാട്ട പരിധി നീക്കുന്നു-ഈ വര്‍ഷത്തെ ഹജ്ജില്‍ ജനപങ്കാളിത്തം കൂടും

ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജിനു ജനപങ്കാളിത്തം കഴിഞ്ഞ വര്ഷങ്ങളിലേക്കാൾ അഞ്ചിരട്ടി കൂടുതലായിരിക്കും.വിദേശികളുടെ ഹജ്ജ് ക്വാട്ടയിൽ 50 ശതമാനത്തോളമായിരുന്നു സൗദി സര്‍ക്കാര്‍ നേരത്തെ വെട്ടിക്കുറച്ചിരുന്നത്. എന്നാൽ ഇപ്പോള്‍ ഹജ്ജ് ക്വാട്ട പരിധി നീക്കാനുള്ള ശുപാര്‍ശ മുന്നോട്ടുവെച്ചത് കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫ് ആണ്.

പ്രമുഖ സൗദി പത്രമായ സൗദി ഗസറ്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സൗദി അറേബ്യ സ്വദേശി വിദേശി ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് പരിധി നിശ്ചയിച്ചത്.ഇതാണ് ഈ വര്‍ഷം പുനസ്ഥാപിക്കപ്പെടുന്നത്.ഹജ്ജ് ഉംറ വകുപ്പ് മന്ത്രി മുഹമ്മദ് സാലേഹ് ബന്‍ തനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ഹജ്ജില്‍ കഴിഞ്ഞ 5 വര്‍ഷത്തേക്കാള്‍ ഇരട്ടി ജനതിരക്കുണ്ടാവും എന്ന് കരുതപ്പെടുന്നു.

Share
Leave a Comment