NewsIndia

ഐ.എസില്‍ ആദ്യമായി ഒരു ഇന്ത്യക്കാരി : ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി എന്‍.ഐ.എ

ന്യൂഡല്‍ഹി: ആഗോള ഭീകര സംഘടനയായ ഐ.എസില്‍ ഇന്ത്യാക്കാരിയും ഉള്‍പ്പെട്ടതിന് ഇതാദ്യമായി സ്ഥിരീകരണം. മഹാരാഷ്ട്രയില്‍ നിന്നുള്ള ദമ്പതിമാരാണ് ഐ.എസിന്റെ പ്രധാന സ്വാധീന കേന്ദ്രമായ ഇറാക്കിലെ മൊസൂളില്‍ സംഘടനയ്ക്ക് വേണ്ടി പോരാടുന്നതെന്ന് ദേശീയ അന്വേഷണ ഏജന്‍സി വൃത്തങ്ങള്‍ പറഞ്ഞു. ഐ.എസിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിനിടെ അറസ്റ്റിലായ തമിഴ്‌നാട് സ്വദേശി സുബഹാനി ഹാജ മൊയ്ദീന്‍ (31) ആണ് ഇത് സംബന്ധിച്ച വിവരം എന്‍.ഐ.എയ്ക്ക് നല്‍കിയത്. മൊസൂളില്‍ താമസിക്കുന്നതിനിടെയാണ് ദമ്പതിമാരെ താന്‍ കണ്ടതെന്ന് മൊയ്ദീന്‍ വെളിപ്പെടുത്തി.

നിലവില്‍ ഇന്ത്യയില്‍ നിന്ന് ഒരു സ്ത്രീയും ഐ.സില്‍ ഉള്‍പ്പെട്ടതായി സ്ഥിരീകരണമില്ല. ജൂലായില്‍ കേരളത്തില്‍ നിന്ന് മൂന്ന് സ്ത്രീകളും ആറ് കുട്ടികളുമടക്കം 21 പേര്‍ ഐ.എസില്‍ ചേരുന്നതിനായി അഫ്ഗാനിസ്ഥാനിലേക്ക് പോയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യം കേന്ദ്ര ഏജന്‍സികളോ പൊലീസോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ശിവകാശിയില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ ശേഖരിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒക്ടോബര്‍ ആറിനാണ് സുബഹാനി എന്‍.ഐ.എയുടെ പിടിയിലാവുന്നത്. ഐ.എസിനോട് അനുഭാവം പുലര്‍ത്തുന്ന കേരളത്തില്‍ നിന്നുള്ള ആറ് യുവാക്കള്‍ ബി.ജെ.പി ആര്‍.എസ്.എസ് നേതാക്കളെയും ഹൈക്കോടതി ജഡ്ജിമാരെയും വധിക്കാന്‍ പദ്ധതിയിടുന്നത് സംബന്ധിച്ച അന്വേഷണത്തിനിടെയാണ് സുബഹാനി എന്‍.ഐ.യുടെ വലയിലായത്.

അതേസമയം, ദമ്പതിമാര്‍ ഐ.എസിന് വേണ്ടി പോരാടുകയാണോ എന്ന കാര്യം തനിക്ക് ഉറപ്പില്ലെന്ന് സുബഹാനി പറഞ്ഞു. ഇറാഖിലെ യുദ്ധമേഖലയില്‍ തനിക്ക് കാണാന്‍ കഴിഞ്ഞ ഇന്ത്യാക്കാര്‍ ആ ദമ്പതികള്‍ മാത്രമായിരുന്നെന്നും സുബഹാനി വെളിപ്പെടുത്തി. സുബഹാനിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നാണോ ഈ സ്ത്രീ ഇറാാഖിലേക്ക് പോയത് അല്ലെങ്കില്‍ മൂന്നാമതൊരു രാജ്യം വഴിയാണോ എന്നത് എന്‍.ഐ.എ പരിശോധിച്ചു വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button