money scrapped
മെൽബൺ: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ അസാധുവാക്കിയ ഇന്ത്യയുടെ നടപടി ഓസ്ട്രേലിയയും പിന്തുടരണമെന്നു സ്വിസ് ഗ്ലോബൽ ഫിനാൻഷ്യൽ സർവീസസ് കമ്പനിയായ യുബിഎസ്. ഇതിലൂടെ കുറ്റകൃത്യങ്ങളും തട്ടിപ്പും കുറയുമെന്നും ബാങ്കുകളിൽ കൂടുതൽ നിക്ഷേപം ഉണ്ടാകുമെന്നും യുബിഎസ് വിദഗ്ധൻ ജൊനാഥൻ മോട്ട് വ്യക്തമാക്കി. ഉയർന്ന മൂല്യമുള്ള നോട്ടുകൾ പിൻവലിക്കുന്നതു സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഓസ്ട്രേലിയൻ കറൻസിയിൽ കൂടുതലും നൂറിന്റെയും അഞ്ഞൂറിന്റെയും ഡോളറാണ്. ഓസ്‌ട്രേലിയയിൽ ഇപ്പോൾ നേരിട്ടുള്ള പണമിടപാടുകൾ കുറഞ്ഞു കൊണ്ടിരിക്കുകയാണെന്നും പകരം ഡിജിറ്റൽ പണമിടപാടുകളിലേക്ക് കൂടുതൽ പേരും തിരിഞ്ഞുകൊണ്ടിരിക്കുകയാണെന്നും മോട്ട് വ്യക്തമാക്കി.
Leave a Comment