“സര്‍ജിക്കല്‍ സ്ട്രൈക്ക്” വീഡിയോ പുറത്തു വിടുമോ എന്ന ചോദ്യത്തിന് അഭ്യന്തരമന്ത്രിയുടെ മറുപടി

ന്യൂഡല്‍ഹി: അതിര്‍ത്തിരേഖ മുറിച്ചുകടന്ന്‍ പാക്-അധീന-കാശ്മീരില്‍ പ്രവേശിച്ച് 7-ഓളം ഭീകരക്യാമ്പുകള്‍ തകര്‍ത്ത ഇന്ത്യന്‍ സൈനികര്‍ ലോകത്തിന് മുന്നില്‍ തങ്ങളുടെ ആത്മധൈര്യത്തിന്‍റെ പ്രദര്‍ശനമാണ് നടത്തിയതെന്നും, അവരുടെ കര്‍ത്തവ്യനിര്‍വ്വഹണത്തിന്‍റെ കൃത്യത രാജ്യത്തിന്‍റെ അഭിമാനം ഉയര്‍ത്തിയെന്നും അഭ്യന്തരമന്ത്രി രാജ്നാഥ്‌ സിംഗ്.

ഇന്ത്യന്‍ സൈനികരുടെ “സര്‍ജിക്കല്‍ സ്ട്രൈക്ക്” ഓപ്പറേഷന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുമോ എന്ന ചോദ്യത്തിന് രാജ്നാഥിന്‍റെ മറുപടി ഇപ്രകാരം ആയിരുന്നു,”അല്‍പ്പം കാത്തിരിക്കൂ, നിങ്ങള്‍ക്കത് കാണാം”.

സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി എന്നത് ഇന്ത്യയുടെ വ്യാജഅവകാശവാദമാണെന്ന് പറഞ്ഞ് പാകിസ്ഥാന്‍ രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു വീഡിയോ ദൃശ്യങ്ങളെപ്പറ്റിയുള്ള ചോദ്യങ്ങള്‍ സജീവമായത്.

Share
Leave a Comment