Pakistan-United-States-Relations
ന്യൂഡല്‍ഹി: പാക് അധീന കാശ്മീരിലെ ഭീകരവാദ കേന്ദ്രങ്ങള്‍ സൈന്യം തകര്‍ത്തതിനു പിന്നാലെയുള്ള പാകിസ്ഥാന്റെ ആണവായുധ ഭീഷണിക്കെതിരെ അമേരിക്ക രംഗത്ത്. പാക്കിസ്ഥാന്റെ നടപടി വളരെ ഗൗരവമേറിയതും ആശങ്ക ഉളവാക്കുന്നതുമാണെന്ന് അമേരിക്കൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പാക്ക് ആണവായുധങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും തുടര്‍ച്ചയായി ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്നുള്ള പാകിസ്ഥാന്റെ ഭീഷണി അംഗീകരിക്കാനാകില്ലെന്നും വിദേശകാര്യവക്താവ് കൂട്ടിച്ചേർത്തു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനായി അമേരിക്ക ഇടപെടുമെന്നും ഇതിനായി ഇന്ത്യന്‍ നേതാക്കളുമായി അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ചര്‍ച്ച നടത്തുമെന്നും വിവരമുണ്ട്. അതേസമയം ഇന്ത്യ-പാക് പ്രശ്‌നത്തില്‍ ആവശ്യമെങ്കില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു.
Leave a Comment