അലഹബാദ് : പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്കെതിരെ പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അലഹബാദില്‍ ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തന്ത്രങ്ങള്‍ മെനയുക എന്നതാണ് എക്‌സിക്യൂട്ടീവിന്റെ പ്രധാന ഉദ്ദേശ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം ബിജെപിയുടെ പ്രമുഖ നേതാക്കള്‍ എക്‌സിക്യൂട്ടീവില്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തിലെ അക്രമങ്ങള്‍ നിരാശപ്പെടുത്തുന്നു. ജനാധിപത്യത്തില്‍ അക്രമങ്ങള്‍ക്ക് സ്ഥാനമുണ്ടാകരുതെന്നും അമിത് ഷാ പറഞ്ഞു.
Leave a Comment