സ്വിസ്സ് ബാങ്കുകളിലെ ഇന്ത്യാക്കാരായ കള്ളപ്പണ ഇടപാടുകാരെപ്പറ്റിയുള്ള വിവരങ്ങള്‍ കൈമാറാനാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യര്‍ത്ഥനയിന്മേല്‍ സ്വിറ്റ്സര്‍ലന്‍ഡ് നടപടികള്‍ ആരംഭിച്ചു. ഇതിന്‍പ്രകാരം, “മോഷ്ടിച്ച വിവരങ്ങളുടെ” അടിസ്ഥാനത്തില്‍ തങ്ങളുടെ പൗരന്മാരുടെ ബാങ്കിംഗ് വിവരങ്ങള്‍ ആരായുന്ന വിദേശരാജ്യങ്ങള്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതിനായി ചട്ടങ്ങളില്‍ ഭേതഗതികള്‍ കൊണ്ടുവരാനുള്ള നടപടികളാണ് സ്വിറ്റ്സര്‍ലന്‍ഡ് ആരംഭിച്ചിരിക്കുന്നത്.
സാധാരണയുള്ള ആധികാരിക സഹകരണമാര്‍ഗ്ഗം വഴിയോ, മറ്റ് പൊതു സ്രോതസ്സുകളില്‍ നിന്നോ ലഭിച്ച ”മോഷ്ടിച്ച വിവരങ്ങള്‍” സ്വിറ്റ്സര്‍ലന്‍ഡിന് സമര്‍പ്പിച്ചാലാകും നികുതിസംബന്ധമായ കാര്യങ്ങളില്‍ സ്വിസ്സ് അധികാരകേന്ദ്രങ്ങളില്‍ നിന്ന് മറ്റു രാജ്യങ്ങള്‍ക്ക് സഹകരണം ലഭിക്കുക.
കഴിഞ്ഞയാഴ്ച സ്വിറ്റ്സര്‍ലന്‍ഡില്‍ സന്ദര്‍ശനം നടത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യാക്കാരായ കള്ളപ്പണ ഇടപാടുകാരെപ്പറ്റിയുള്ള വിവരങ്ങള്‍ കൈമാറണമെന്ന ആവശ്യം സ്വിസ്സ് പ്രസിഡന്‍റ് യോഹാന്‍ ഷ്നീഡര്‍-അമ്മാനുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ ഉന്നയിച്ചിരുന്നു.
ചട്ടങ്ങള്‍ ലഘൂകരിക്കുന്നതിന്‍റെ ഭാഗമായി ടാക്സ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍സ് ആക്ടില്‍ ഭേതഗതി വരുത്തുന്നതിനുള്ള അടിയന്തിരആവശ്യം സ്വിസ്സ് ഫെഡറല്‍ കൗണ്‍സില്‍ അംഗീകരിച്ചു.
Post Your Comments