ബ്രസല്‍ സ്ഫോടനം; അവിടുത്തെ ഇന്ത്യക്കാരെ കുറിച്ച് വിദേശകാര്യ മന്ത്രി

ന്യൂഡല്‍ഹി: ബ്രസല്‍സിലുണ്ടായ സ്‌ഫോടനത്തില്‍ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. ജറ്റ് എയര്‍വേസ് ജീവനക്കാരിക്ക് സ്‌ഫോടനത്തില്‍ പരുക്കേറ്റിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ബ്രസല്‍സിലെ ഇന്ത്യന്‍ എംബസിയെ സമീപിച്ചാല്‍ വേണ്ട സഹായങ്ങള്‍ നല്‍കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. ബ്രസല്‍സിലെ ഇന്ത്യന്‍ അമ്പാസഡര്‍ മഞ്ജിവ് പുരിയുമായി സംസാരിച്ചു എന്നും സുഷമ സ്വരാജ് പറഞ്ഞു. വിവരങ്ങള്‍ അന്വേഷിക്കാന്‍ ഹെല്‍പ് ലൈന്‍ നമ്പറും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.

ബ്രസല്‍സില്‍ പ്രാദേശിക സമയം രാവില എട്ട് മണിക്കുണ്ടോയ സ്‌ഫോടന പരമ്പരയില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. 35 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.


Share
Leave a Comment