കാലിഫോര്‍ണ്ണിയ: തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നുവെന്ന് കണ്ടെത്തിയ ഒന്നേകാല്‍ ലക്ഷം അക്കൗണ്ടുകള്‍ ട്വിറ്റര്‍ റദ്ദാക്കി. നിയമസംവിധാനത്തിന് വെല്ലുവിളിയുയര്‍ത്തുന്ന അക്കൗണ്ടുകള്‍ കണ്ടെത്തി നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ട്വിറ്റര്‍ വ്യക്തമാക്കി.
2014 അവസാനത്തോടെ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഏതാണ്ട് 46,000 അക്കൗണ്ടുകള്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു. യൂറോപ്യന്‍ യൂണിയനും തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ കമ്പനികളുമായി ചര്‍ച്ച നടത്തിയിരുന്നു.
2015 മാര്‍ച്ചില്‍ ഫേസ്ബുക്ക് അപകടകരമായ സംഘടനകളെ പ്രതിരോധിക്കാനായി പ്രത്യേക വിഭാഗം തന്നെ തുടങ്ങിയിരുന്നു.
Post Your Comments