ജക്കാര്‍ത്ത : പസഫിക് മേഖലയില്‍ രണ്ട് വന്‍ ഭൂകമ്പങ്ങള്‍ അനുഭവപ്പെട്ടു. പെസഫിക് മേഖലയിലെ ഇന്തൊനീഷ്യ, ഫിലിപ്പീന്‍സ്, ജപ്പാന്‍ എന്നിവിടങ്ങളിലാണ് ശക്തമായ ഭൂകമ്പം ഉണ്ടായത്. ഭൂകമ്പമാപിനിയില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഇന്തൊനീഷ്യയിലെ സുലാവസിക്ക് വടക്ക് തലൗദ് മേഖലയില്‍ ഉണ്ടായി അരമണിക്കൂറിന് ശേഷമായിരുന്നു വടക്കന് ജപ്പാനില് തീവ്രത 6.0 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്.
ലോകത്തേറ്റവുമധികം ഭൂകമ്പങ്ങള്‍ ഉണ്ടാകാറുള്ള പെസഫിക് ‘അഗ്‌നിവലയ’ മേഖലയിലാണ് (‘റിങ്ങ് ഓഫ് ഫയര്‍’) രണ്ട് ഭൂകമ്പവും ഉണ്ടായത്. എന്നാല്‍. മേഖലയില്‍ സുനാമി ഭീഷണിയില്ലെന്ന് പെസഫിക് സുനാമി ജാഗ്രതാകേന്ദ്രം അറിയിച്ചു. മറ്റ് നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ആദ്യഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഫിലിപ്പീന്‍ നഗരമായ ജനറല്‍ സാന്റോസിന് 320 കിലോമീറ്റര് തെക്കുകിഴക്ക് മാറിയായിരുന്നു. രണ്ടാമത്തെ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം വടക്കന് ജാപ്പനീസ് ദ്വീപായ ഹൊക്കയ്‌ദോയ്ക്ക് 170 കിലോമീറ്റര് വടക്ക് സപ്പോറയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments