Menu

ജനദ്രോഹ നടപടി പിന്‍വലിക്കണം : വി.എം. സുധീരന്‍

ജനദ്രോഹ നടപടി പിന്‍വലിക്കണം : വി.എം. സുധീരന്‍
ജനദ്രോഹപരവും അന്യായവുമായ ഗ്യാസ് വിലവര്‍ദ്ധനവ് അടിയന്തരമായി റദ്ദാക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. പാചകവാതക സബ്സിഡിക്കായി ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്ന തീരുമാനം ഉപേക്ഷിക്കണം. രാഷ്ട്രീയമായി ഇക്കാര്യത്തില്‍ തീരുമാനമെടുക്കണം, ഇന്ധന വില നിര്‍ണ്ണയിക്കാനുള്ള അധികാരം എണ്ണ കമ്പനികള്‍ക്ക് നല്‍കിയത് ശരിയായില്ലെന്നും അത് റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍ തന്നെ വില നിര്‍ണ്ണയിക്കുന്നതിനുള്ള അധികാരം ഏറ്റെടുക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. എണ്ണ കമ്പനികള്‍ അടിക്കടി വില വര്‍ദ്ധിപ്പിക്കുന്നതിനെതിരെ സിഎജി അന്വേഷണം നടത്തണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. എണ്ണ കമ്പനികളുടെ താല്‍പര്യങ്ങളേക്കാള്‍ ജനതാല്‍പര്യത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കണമെന്നും സുധീരന്‍ പറഞ്ഞു.
back to top
ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ ഈസ്റ്റ് കോസ്റ്റിന്റേത് ആകണമെന്നില്ല. അതുമായി ബന്ധപ്പെട്ട യാതൊരു ഉത്തരവാദിത്വവും ഈസ്റ്റ് കോസ്റ്റ് ഏറ്റെടുക്കുന്നതല്ല