Menu
RSS

ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമം : അഭിഭാഷകന്‍ വിശദീകരണം നല്‍കണം

കൊച്ചി : ബാര്‍ ലൈസന്‍സ് കേസില്‍ വിചാരണ കേട്ട ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന ആരോപണം നേരിടുന്ന അഭിഭാഷകന്‍ സംഭവത്തില്‍ വിശദീകരണം നല്‍കണം. ഹൈക്കോടതി ജസ്റ്റിസ് സി.ടി. രവികുമാറിനെ അദേഹത്തിന്റെ വീട്ടില്‍ പോയി സന്ദര്‍ശിച്ച അഡ്വക്കേറ്റ് കെ. തവമണിയോട് വിശദീകരണം ആവശ്യപ്പെട്ട് ബാര്‍ കൗണ്‍സില്‍ നോട്ടീസയച്ചു.
Read more...

സരിതയ്ക്ക് വധഭീഷണി

കൊല്ലം: സോളാര്‍ തട്ടിപ്പ്‌ കേസില്‍ ജാമ്യത്തിലിറങ്ങിയ സരിത എസ് നായര്‍ക്ക്‌ വധഭീഷണിയെന്നു പരാതി. സരിതയുടെ പരാതിയെ തുടര്‍ന്ന് അടൂര്‍ പോലീസ് കേസ് രജിസ്റര്‍ ചെയ്തു. വധഭീഷണിയുണ്ടെന്ന പരാതിയെ തുടര്‍ന്ന് പോലീസ് സോളാര്‍ കേസ് പ്രതി സരിത എസ്.നായരുടെ മൊഴി രേഖപ്പെടുത്തി. വിദേശ രാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പടെ ചിലര്‍ തന്നെ ഫോണില്‍ വിളിച്ച് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്താറുണ്ടെന്ന് സരിത പോലീസിന് മൊഴി നല്‍കി. ഭീഷണിപ്പെടുത്തുന്നവര്‍ ആരാണെന്ന് തനിക്ക് അറിയില്ലെന്നും സരിത പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Read more...

ശബരിനാഥ് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം : ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയതിന് ശേഷം കഴിഞ്ഞ ദിവസം കീഴടങ്ങിയ പ്രതി ശബരിനാഥിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. നാലു ദിവസത്തേയ്ക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടുകൊടുക്കാനാണ് നെടുമങ്ങാട് കോടതി ഉത്തരവിട്ടത്. വട്ടിയൂര്‍ക്കാവ് സ്വദേശിയില്‍ നിന്നും രണ്ട് ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ശബരിനാഥിനെ കോടതിയില്‍ ഹാജരാക്കിയത്. ജാമ്യത്തിലിറങ്ങി മുങ്ങിയതിനു മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ച തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നിലാണ് കീഴടങ്ങിയത്.
Read more...

ബാറുകളുടെ കാര്യത്തില്‍ തീരുമാനമായില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് നിലവാരമില്ലാത്തതിനാല്‍ പൂട്ടിക്കിടക്കുന്ന ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കുന്നത് സംബന്ധിച്ച് തീരുമാനമായില്ല. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി രാവിലെ ചേര്‍ന്ന കെപിസിസി സര്‍ക്കാര്‍ ഏകോപന സമിതി യോഗം സമവായത്തിലെത്താനാകാതെ തത്കാലത്തേയ്ക്ക് പിരിഞ്ഞു.
Read more...

സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സീരിയല്‍ നടന്‍ അറസ്റ്റില്‍

തിരുവനന്തപുരം: സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സീരിയല്‍ നടന്‍ അറസ്റ്റില്‍. പ്രമുഖ സിനിമാ സീരിയല്‍ താരം മണികണ്ഠനാണ് അറസ്റ്റിലായത്. സ്ത്രീകള്‍ക്ക് നേരെ ലൈംഗികമായ ആംഗ്യം കാണിച്ചതിനാണ് ഇയാളെ പിടികൂടിയത്.
Read more...

കണ്ണൂരില്‍ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് 80 പേര്‍ക്ക് പരുക്ക്

കണ്ണൂര്‍: കണ്ണൂരില്‍ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് 80ഓളം പേര്‍ക്ക് പരിക്ക്.കാട്ടാമ്പള്ളി ബാലന്‍ കിണറിന് സമീപം ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. ബാലന്‍ കിണറിന് സമീപമുള്ള വളവ് തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബസ്സ് തലകീഴായി മറിയുകയായിരുന്നു. കാട്ടാമ്പള്ളിയില്‍ നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന കെ എല്‍ 13 യു 7448 നമ്പര്‍ 'അസ്മ' എന്ന സ്വകാര്യ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.
Read more...

കെ.സുധാകരനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി മുന്‍ ഡി.സി.സി പ്രസിഡന്റ്

തിരുവനന്തപുരം: കണ്ണൂര്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ കെ.സുധാകരനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി കണ്ണൂര്‍ ഡി.സി.സി മുന്‍ പ്രസിഡന്റ് പി.രാമകൃഷ്ണന്‍. സുധാകരന്‍ പലരേയും കൊന്ന്‌ പണമുണ്ടാക്കിയിട്ടുണ്ടെന്നും പണമുണ്ടാക്കാന്‍ വേണ്ടി മാത്രമാണ് സുധാകരന്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നതെന്നും പി.രാമകൃഷ്ണന്‍ പറഞ്ഞു. റിപ്പോട്ടര്‍ ടി.വിയുടെ ഒളിക്യാമറ ഓപ്പറേഷനിലാണ് രാമകൃഷ്ണന്റെ വെളിപ്പെടുത്തല്‍.
Read more...

മോഷണക്കേസ്: നടപടി എടുക്കാന്‍ പോലീസ് വിമുഖത കാട്ടുന്നെന്ന് സഞ്ജുവിന്റെ പിതാവ്

തിരുവനന്തപുരം: യുവ ക്രിക്കറ്റ് താരം സഞ്ജു വി.സാംസണിന്റെ വീട്ടില്‍ മോഷണം നടന്ന് ഇരുപത് ദിവസം പിന്നിട്ടിട്ടും വേണ്ട നടപടികളെടുക്കാന്‍ പോലീസ് വിമുഖത കാണിക്കുന്നതായി സഞ്ജുവിന്റെ അച്ഛന്‍ സാംസണ്‍ ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലിയോട് പറഞ്ഞു.ഇക്കാര്യത്തെപ്പറ്റി സംസാരിക്കാനായി സ്റ്റേഷനിലെത്തിയപ്പോള്‍ കുറച്ച് ആക്രി സാധനങ്ങളല്ലേ പോയത് എന്ന് പറഞ്ഞ് എസ്‌ഐ ഒഴിയുകയായിരുന്നെന്ന് സാംസണ്‍ പറഞ്ഞു.
Read more...

ഭീമന്‍ തേങ്ങ കൌതുകമായി

പാവറട്ടി: മൂന്നര കിലോയോളം തൂക്കം വരുന്ന ഭീമന്‍ തേങ്ങ കൌതുകമായി. പാറയ്ക്കാട് സ്വദേശി കുന്നത്തുള്ളി മാധവിന്റെ തെങ്ങിന്‍ തോപ്പിലെ തെങ്ങില്‍ നിന്നാണ് ഭീമന്‍ തേങ്ങ ലഭിച്ചത്. നാല്‍പത്തിയഞ്ച് വര്‍ഷം മുമ്പ് ചാവക്കാട്ടുനിന്നുമാണ് ചപ്പാടന്‍ ഇനത്തിലെ തെങ്ങിന്‍തൈ വാങ്ങിയത്. പൊതിച്ച് ചകിരി നീക്കം ചെയ്താലും രണ്ട് കിലോ ഉരുളന്‍ തേങ്ങക്ക് തൂക്കം വരും. തേങ്ങ ഇപ്പോള്‍ എളവള്ളി കൃഷിഭവന്‍ ഓഫീസില്‍ പ്രദര്‍ശനത്തിനു വച്ചിരിക്കുകയാണ്. തേങ്ങ വിത്തു തേങ്ങയായി ഉപയോഗിക്കാനാണ് തീരുമാനമെന്ന് മാധവന്‍ പറഞ്ഞു.
Read more...

സംസ്ഥാനത്തെ ഭീതിയിലാഴ്ത്താന്‍ കുരങ്ങന്‍ പനി എന്ന അപൂര്‍വ്വ രോഗം

ആലപ്പുഴ: സംസ്ഥാനത്ത് കുരങ്ങന്‍ പനി എന്ന അപൂര്‍വ്വ രോഗം പടരുന്നതായി റിപ്പോര്‍ട്ട്. ആലപ്പുഴ ജില്ലയിലെ ബുധനൂരിലാണ് രോഗം കണ്ടെത്തിയത്. ഇവിടെയുള്ള ഒരു ക്ഷേത്രത്തിലെ കുരങ്ങന്മാരുടെ തലച്ചോര്‍ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഈ വൈറസ് മനുഷ്യരിലേക്കും പകരാന്‍ സാധ്യതയുള്ളതായതിനാല്‍ മൃഗസംരക്ഷണ വകുപ്പ് ശക്തമായ നിരീക്ഷണം നടത്തിവരികയാണ്.
Read more...
Subscribe to this RSS feed