Latest NewsIndiaNews

ഡൽഹി രാഷ്ട്രീയം പറഞ്ഞ സിനിമകൾ

വമ്പൻ പരാജയങ്ങളിൽ ഏറ്റുവാങ്ങി മാർക്കറ്റ് നഷ്ടപ്പെട്ടുപോയ മമ്മൂട്ടിയുടെ ശക്തമായ തിരിച്ചുവരവിനുള്ള ചിത്രമായിരുന്നു ന്യൂഡൽഹി

ഇന്ത്യയുടെ ഭരണസിരാകേന്ദ്രമായി വിലയിരുത്തപ്പെട്ടു പോരുന്ന, ചരിത്രമുറങ്ങുന്ന ഡൽഹിയെ കേന്ദ്രീകരിച്ച് ഒട്ടനേകം സിനിമകൾ മലയാളത്തിൽ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. അതിവേഗത്തിൽ ഓർമ്മയിൽ വരുന്ന ചില ചിത്രങ്ങളാണ് മമ്മൂട്ടി ഡെന്നിസ് ജോസഫ് ജോഷി ടീമിന്റെ ന്യൂഡൽഹി, മമ്മൂട്ടി ഷാജി കൈലാസ് ടീമിൻെറ കിംഗ് ആൻഡ് കമ്മീഷണർ ഭദ്രൻ സുരേഷ് ഗോപി ടീമിൻെറ യുവതുർക്കി , ഹരിദാസ് മമ്മൂട്ടി കോമ്പിനേഷനിൽ വന്ന ഇന്ദ്രപ്രസ്ഥം തുടങ്ങിയ ചിത്രങ്ങൾ ഏതാനും ചില ഉദാഹരണങ്ങളാണ്.

ഭരണസിരാകേന്ദ്രങ്ങളിൽ എങ്ങനെയാണ് രാഷ്ട്രീയക്കാർ ഇടപെടുന്നത്, അധോലോകവുമായി അവർക്കുള്ള ബന്ധങ്ങൾ എന്താണ്, മാധ്യമങ്ങൾ എപ്രകാരമാണ് അധോലോകത്തെയും ഭരണകൂടങ്ങളെയും പരിചരിക്കുന്നത് എന്നിവയാണ് മേൽപ്പറഞ്ഞ ചിത്രങ്ങളിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ന്യൂഡൽഹി എന്ന ചിത്രത്തിന്റെ ചരിത്രപരമായ പ്രാധാന്യം ഡൽഹിയുടെ രാഷ്ട്രീയ പശ്ചാത്തലത്തിൽ കഥ പറഞ്ഞു എന്നതിലുപരിയായി വമ്പൻ പരാജയങ്ങളിൽ ഏറ്റുവാങ്ങി മാർക്കറ്റ് നഷ്ടപ്പെട്ടുപോയ മമ്മൂട്ടിയുടെ ശക്തമായ തിരിച്ചുവരവിനുള്ള ചിത്രമായിരുന്നു ന്യൂഡൽഹി എന്നതാണ്.

read also: ശിവാജി റാവു രജനികാന്ത് ആയപ്പോൾ!! തമിഴകത്തെ സ്റ്റൈൽ മന്നന്റെ ജീവിതത്തിലൂടെ

ഡൽഹി രാഷ്ട്രീയത്തിന്റെ വിവിധ ധാരകളെ വിവിധ കോണുകളിൽ നിന്ന് വിലയിരുത്തിയ ചിത്രമായിരുന്നു സുരേഷ് ഗോപിയുടെ യുവതുർക്കി . ഒരു കാലത്ത് അധികാരകേന്ദ്രങ്ങളിൽ പ്രശസ്തനായിരുന്ന ചന്ദ്രസ്വാമിയുടെ ക്യാരക്ടറിനെപ്പോലും ഭദ്രൻ അതിസമർത്ഥമായി ഈ ചിത്രത്തിൽ ചേർത്തിരുന്നു. അതിന്റെ ഒരു അനുകരണം ആണ് കിങ്ങ് ആൻഡ് കമ്മീഷണർ പോലെയുള്ള ചിത്രത്തിൽ സായികുമാർ അവതരിപ്പിച്ചത്.

സോഫ്റ്റ്‌വെയർ എൻജിനീയറായ സതീഷിന്റെ ജീവിതത്തെ മുൻനിർത്തി ഡൽഹിയിലെ രാഷ്ട്രീയം അവതരിപ്പിച്ച ഇന്ദ്രപ്രസ്ഥം ഡൽഹിയുടെ പശ്ചാത്തലം കൊണ്ട് മാത്രമല്ല പ്രസക്തമായത് മറിച്ച് ആധുനിക സാങ്കേതികവിദ്യയായ മോർഫിങ്ങിന്റെ സാധ്യതകളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിക്കൊടുത്ത പ്രഥമ ചിത്രം എന്ന നിലയിലാണ് .ന്യൂഡൽഹി ഇന്ദ്രപ്രസ്ഥം എന്നീ ചിത്രങ്ങൾ ഒഴിച്ച് നിർത്തിയാൽ ഡൽഹി രാഷ്ട്രീയം പ്രമേയമായ ചിത്രങ്ങൾ ഭൂരിപക്ഷവും വിപണിയിൽ വൻ പരാജയങ്ങളാണ് ഏറ്റുവാങ്ങിയത് എന്നതാണ് വാസ്തവം .കേരളത്തിലെ കാണികൾക്ക് ഡൽഹി രാഷ്ട്രീയത്തെക്കുറിച്ചുള്ള ധാരണയില്ലായ്മകളും മറ്റേതോ പശ്ചാത്തലത്തിൽ നിന്നുള്ള കഥയാണ് അവതരിപ്പിക്കുന്നത് എന്നുള്ള പൊതുബോധവും ഇത്തരം ചിത്രങ്ങൾക്ക് വിനയായി മാറി എന്നതാണ് സത്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button