Menu

മണ്ണന്തല കൂട്ട ആത്മഹത്യ: മുഖ്യപ്രതി കീഴടങ്ങി

തിരുവനന്തപുരം: ബ്ലേഡ്‌ മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് മണ്ണന്തലയില്‍ കുടുംബം കൂട്ട ആത്മഹത്യ ചെയ്ത കേസിലെ മുഖ്യപ്രതി രാജന്‍ ബാബുവാന് കീഴടങ്ങിയത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതി കീഴടങ്ങിയത്. രാജന്‍ ബാബുവിനെ ഈ മാസം 29 വരെ കോടതി റിമാന്‍ഡില്‍ വിട്ടു.
Read more...

കാര്‍ ബോംബ്‌ സ്ഫോടനം: അഫ്ഗാനില്‍ 89 പേര്‍ കൊല്ലപ്പെട്ടു

കാബുള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ പാക്തിക പ്രവിശ്യയിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ പൊട്ടിത്തെറിച്ച് 89 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. 40ലേറെ പേര്‍ക്ക് പരിക്കേറ്റു. മരിച്ചതില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനവുമായി എത്തിയ ചാവേറാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
Read more...

പീഡനത്തിന് കാരണം മൊബൈല്‍ ഫോണും നോണ്‍-വെജും: മന്ത്രി

പാറ്റ്ന: രാജ്യത്ത് വര്‍ധിച്ചുവരുന്ന ബലാത്സംഗക്കേസുകള്‍ക്ക് കാരണം മൊബൈല്‍ ഫോണുകളും മാംസ ഭക്ഷണവുമാണെന്ന് ബീഹാര്‍ മന്ത്രി. അതിനാല്‍ മൊബൈല്‍ ഫോണുകള്‍ വിദ്യാലയങ്ങളില്‍ നിരോധിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ബീഹാര്‍ കലാ-സാംസ്‌കാരിക-യുവജന മന്ത്രി ബിനയ്‌ ബിഹാരി പറഞ്ഞു.
Read more...

ഷാഡോ പോലീസ് ആക്രമിക്കപ്പെട്ടു

തിരുവല്ല: തിരുവല്ലയില്‍ ഷാഡോ പോലീസിന് നേരെ ആക്രമണം. കഞ്ചാവ് പിടികൂടാനെത്തിയ ഷാഡോപോലീസിനു നേരെയാണ് മൂന്നംഗ സംഘം അക്രമം അഴിച്ചുവിട്ടത്‌.സംഭവത്തില്‍ ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവരെ പിടികൂടാനെത്തിയത്.
Read more...

മോദി കാഷ്മീരികള്‍ക്ക് പ്രിയങ്കരനാകുന്നു

ന്യൂഡല്‍ഹി/ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കിടയറ്റ ഭരണ നൈപുണ്യത്തിന് ഒരു തെളിവ്‌ കൂടി. മോദിയുടെ ജമ്മു കാശ്മീര്‍ സന്ദര്‍ശനത്തിനിടെ നടന്ന, മുഖ്യധാരാ മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച സംഭവം ബി.ജെ.പി ഓഫീസിലെ പിയുഷ്‌ ഗോയലിലൂടെയാണ് പുറംലോകമറിഞ്ഞത്.
Read more...

നാട് നശിപ്പിക്കുന്ന ഈ വികസനം ഇനിയും അവസാനിപ്പിച്ചു കൂടെ?

വികസനമാണ് സമീപകാല ചര്‍ച്ചകളുടെ വലിയൊരളവും അപഹരിച്ചിട്ടുള്ളത്. രാഷ്ട്രീയ-സാമൂഹിക അന്തരീക്ഷങ്ങള്‍ക്കനുസരിച്ച് വികസനത്തിന്റെ നിര്‍വചനം പൊളിച്ചെഴുതപ്പെട്ടു. വികസനമെന്നാല്‍ ഒരുവിഭാഗത്തിന് കൂറ്റന്‍ മാളുകളും വ്യവസായശാലകളുമാണ്. അടിസ്ഥാനസൗകര്യവികസനത്തിലൂന്നി ഉയര്‍ന്നുവരേണ്ട ഒരു തുടര്‍പ്രക്രിയയാണ് വികസനമെന്ന് വേറൊരു വിഭാഗം വാദിക്കുന്നു. കേരളത്തിന്റെ ചരിത്രമെടുത്താല്‍ വിദ്യാഭ്യാസ-ആതുരസേവന മേഖലകളില്‍ മറ്റെല്ലാവരെക്കാളും മുന്നില്‍ നില്‍ക്കുമ്പോഴും അടിസ്ഥാനസൗകര്യവികസനത്തില്‍ സംസ്ഥാനം വളരെ പുറകിലാണെന്നു കാണാം. ഗതാഗതക്കുരുക്കില്‍ കുടുങ്ങിയ നഗരങ്ങളും പൊട്ടിപ്പൊളിഞ്ഞ റോഡുകളുമൊക്കെ കേരളത്തിന്റെ മുഖം വികൃതമാക്കുന്നു. ജനസാന്ദ്രത കൂടിയ ഒരു സംസ്ഥാനത്ത് ഗതാഗതതമേഖല ഒരുപാട് വളരേണ്ടതിന്റെ ആവശ്യകത ഇതില്‍ നിന്ന വ്യക്തമാണ്.

Read more...

ഗാസയില്‍ വീണ്ടും ആക്രമണം

ഗാസ: വെടിനിര്‍ത്തല്‍ നിര്‍ദേശം അവഗണിച്ച് ഇസ്രായേല്‍ വീണ്ടും ഗാസയില്‍ വ്യോമാക്രമണം നടത്തി. ഹമാസ് വീണ്ടും ആക്രമണം നടത്തിയെന്നും അതിനു തങ്ങള്‍ തിരിച്ചടി നല്‍കിയതായും ഇസ്രായേല്‍ സൈന്യം അറിയിച്ചു. പുതിയതായി ആക്രമണം നടത്തിയതിന്റെ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ ഇസ്രായേല്‍ സൈന്യം പുറത്തു വിട്ടിട്ടുണ്ട്.
Read more...

അടിസ്ഥാന സൗകര്യമില്ല; മെഡിക്കല്‍ സീറ്റുകള്‍ വെട്ടിക്കുറച്ചു

ന്യൂഡല്‍ഹി: മതിയായ അടിസ്ഥാന സൗകര്യമില്ലാത്തതിനാല്‍ കേരളത്തിലെ 400 ഓളം മെഡിക്കല്‍ സീറ്റുകള്‍ വെട്ടിക്കുറച്ചു. മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി.അടിസ്ഥാന സൌകര്യങ്ങള്‍ ഇല്ലാത്തത് സംബന്ധിച്ച് കേരളത്തോട് മെഡിക്കല്‍ കൌണ്‍സില്‍ വിശദീകരണം തേടിയിരുന്നു. എന്നാല്‍ കേരളം നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടണ്ടതിനെ തുടര്‍ന്നാണ് സീറ്റുകള്‍ കുറയ്ക്കാന്‍ മെഡിക്കല്‍ കൌണ്‍സില്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്.
Read more...

തീവണ്ടിയിലെ ടോയ്‌ലറ്റില്‍ ഒളിപ്പിച്ച വിദേശമദ്യം പിടികൂടി

തിരൂര്‍: തീവണ്ടിയുടെ ടോയ്‌ലറ്റില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച 26 കുപ്പി വിദേശ മദ്യം റെയില്‍വേ സുരക്ഷാസേന പിടികൂടി.ടോയ്‌ലറ്റിനുള്ളിലെ സീലിങ്ങിലെ പ്ലൈവുഡ് ഇളക്കി മാറ്റിയ ശേഷം അതിനുള്ളില്‍ ഒളിപ്പിച്ച  മദ്യമാണ് പിടികൂടിയത്.
Read more...

പണപ്പെരുപ്പം 5.43 ശതമാനമായി കുറഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്ത് പണപ്പെരുപ്പം നാലു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി.5.43 ശതമാനമാണ് മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പ നിരക്ക് കുറഞ്ഞത്‌.
Read more...
Subscribe to this RSS feed