ബോളിവുഡിലെ അവിവാഹിതരായ താര സുന്ദരികള്‍

മനോജ്‌

മുപ്പതിന് മുകളില്‍ പ്രായം. പണവും പ്രശസ്തിയും വേണ്ടുവോളമുണ്ട്. സൌന്ദര്യവും ഏതാണ്ട് അങ്ങനെ തന്നെ. പറഞ്ഞു വരുന്നത് നമ്മുടെ താരസുന്ദരികളെ കുറിച്ചാണ്. ബോളിവുഡിലെ താര റാണിമാരായി വിലസുമ്പോഴും അവിവാഹിതരായി തുടരുന്ന നിരവധി നായികമാരാണുള്ളത്. അവരില്‍ ചിലരെ പരിചയപ്പെടാം,

1. പ്രിയങ്ക ചോപ്ര

ബോളിവുഡിലെ ഏറ്റവും ഹോട്ട് നായികമാരില്‍ ഒരാളാണ് പ്രിയങ്ക ചോപ്ര. വിജയുടെ നായികയായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഈ മിസ്‌ വേള്‍ഡ് ഇന്ന് രാജ്യത്തിനകത്തും പുറത്തും പ്രശസ്തയാണ്. 33 വയസുണ്ട്. പക്ഷെ ഇപ്പോഴും ‘സിംഗിള്‍’ ആണ്.

2. ദീപിക പദുകോണ്‍

ഇന്ത്യന്‍ സിനിമാ ലോകത്തെ സ്വപ്ന സുന്ദരി എന്ന് ദീപികയെ വിശേഷിപ്പിക്കാം. കിംഗ്‌ ഖാന്‍റെ നായികയായി സിനിമാ ലോകത്ത് വന്ന അവര്‍ ഇന്ന് ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടി കൂടിയാണ്. 32 വയസുണ്ട്. നേരത്തെ രണ്‍ബിര്‍ കപൂറുമായും സിദ്ധാര്‍ഥ് മല്ല്യയുമായും പ്രണയത്തിലായിരുന്ന ദീപിക ഇപ്പോള്‍ രണ്‍വീര്‍ സിങ്ങുമായി അടുപ്പത്തിലാണെന്നും താമസിയാതെ വിവാഹിതയാകുമെന്നും കേള്‍ക്കുന്നു.

3. കത്രീന കൈഫ്‌

ബോളിവുഡിലെ മറ്റൊരു പ്രമുഖ അവിവാഹിത സുന്ദരിയാണ് കത്രീന കൈഫ്‌. 35 വയസുണ്ട്. ഒരു കാലത്ത് അവര്‍ സല്‍മാന്‍ ഖാനുമായി അടുപ്പത്തിലായിരുന്നു. ഇപ്പോള്‍ രണ്‍ബിര്‍ കപൂറുമായി റിലേഷന്‍ഷിപ്പിലാണെന്ന് പറയപ്പെടുന്നു. കത്രീനയുടെ വരവാണ് ദീപികയെയും രണ്‍ബിറിനെയും തമ്മില്‍ തെറ്റിച്ചത്.

4. കങ്കണ റാനത്ത്

ഹിന്ദിയിലെ ഏറ്റവും മികച്ച അഭിനേത്രികളില്‍ ഒരാളായ കങ്കണയും ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ഇടയ്ക്ക് ഹൃതിക് റോഷനുമായി പ്രണയത്തിലായിരുന്ന അവര്‍ പിന്നീട് തെറ്റി. പഴയ കമിതാക്കള്‍ ഇന്ന് ബദ്ധ ശത്രുക്കളാണെന്ന് പറയാം. 31വയസുണ്ട്.

5. ജാക്വലിന്‍ ഫെര്‍ണാണ്ടസ്

ഹിന്ദി സിനിമ പ്രേമികളുടെ ഹരമാണ് ഈ ശ്രീലങ്കന്‍ സുന്ദരി. അനവധി ഹിറ്റ്‌ ചിത്രങ്ങളില്‍ നായികയായ അവര്‍ മുപ്പത്തിരണ്ടാം വയസിലും അവിവാഹിതയായി തുടരുകയാണ്.

മേല്‍ പറഞ്ഞവരെ കൂടാതെ സുസ്മിത സെന്‍, തബു, പ്രിറ്റി സിന്‍റ, നര്‍ഗിസ് ഫക്രി, ഷമിത ഷെട്ടി, ദിശ പട്ടനി, അമിഷ പട്ടേല്‍ തുടങ്ങിയവരെല്ലാം വിവാഹപ്രായം കഴിഞ്ഞിട്ടും അവിവാഹിതരായി തുടരുന്ന നടിമാരാണ്.

SHARE