അമ്മയെ വെല്ലുവിളിച്ച് മകള്‍; അമ്മയോടുള്ള കീര്‍ത്തിയുടെ വെല്ലുവിളി ഇങ്ങനെ!

ചില താരങ്ങളുടെ പ്രഖ്യാപനം വളരെ വ്യത്യസ്തതയുള്ളതായിരിക്കും, അങ്ങനെയൊരു പ്രഖ്യാപനം നടത്തി, അത് സഫലീകരിച്ചതിന്റെ സന്തോഷത്തിലാണ് നടി കീര്‍ത്തി സുരേഷ്. തെന്നിന്ത്യന്‍ സിനിമകളിലെ ഭാഗ്യനായികയായ കീര്‍ത്തിയുടെ പ്രഖ്യാപനം, അമ്മയുടെ നായകന്റെ മകനൊപ്പം അഭിനയിക്കുമെന്നതായിരുന്നു. 
കോളിവുഡ് സൂപ്പര്‍ താരം സൂര്യയ്ക്കൊപ്പം അഭിനയിച്ചതോടെ കീര്‍ത്തി തന്‍റെ വെല്ലുവിളി നിറവേറ്റി.

കീര്‍ത്തിയുടെ അമ്മ മേനക സുരേഷ് സൂര്യയുടെ പിതാവ് ശിവകുമാറിനൊപ്പം 3 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മുന്‍പൊരിക്കല്‍ കീര്‍ത്തി മേനകയ്ക്കൊപ്പമിരുന്ന് സിനിമ കാണുന്ന വേളയിലായിരുന്നു ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്. ഒരു തമിഴ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കീര്‍ത്തി.
വിഘ്നേശ് ശിവ സംവിധാനം ചെയ്ത ‘താന സേര്‍ന്ത കൂട്ടം’ എന്ന ചിത്രത്തിലാണ് കീര്‍ത്തി സുര്യയുടെ നായികായി അഭിനയിച്ചത്. 

SHARE