ശ്രീനിവാസന്‍റെ അസുഖത്തിന്‍റെ പ്രധാന കാരണം ‘ആ’ ശീലമാണ്; സത്യന്‍ അന്തിക്കാട്

കഴിഞ്ഞ മാസം ശ്രീനിവാസനെ ഹോസ്പിറ്റലില്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ടു നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. മസ്തിഷ്‌കാഘാതം സംഭവിച്ചതിനെ തുടര്‍ന്നാണ് ശ്രീനിവാസന്‍ ഹോസ്പിറ്റലില്‍ ആയതെന്നായിരുന്നു ചില മീഡിയകള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാട് ഈ വാര്‍ത്ത‍ നിഷേധിച്ച് രംഗത്തെയിരുന്നു. 

മുന്‍പ് സംസാരിച്ചപ്പോള്‍ എന്തോ കുഴപ്പം ഉള്ളത് പോലെ തോന്നിയിരുന്നു. ഒരു ചെറിയ ബ്ലോക്ക് വരുന്നതിന്റെ സൂചന കാണുകയും ഉടന്‍ തന്നെ ആസ്റ്റര്‍ മെഡിസിറ്റിയിലെത്തി ഡോക്ടറെ കാണുകയുമാണ് ചെയ്തത്. ഉടന്‍ തന്നെ ട്രീറ്റ്മെന്‍റ് എടുത്തതിനാല്‍ സ്ട്രോക്ക് വന്നില്ലെന്നും അതുകാരണം അത്ഭുതകരമായി രക്ഷപ്പെടുകയാണുണ്ടായതെന്നും ഒരു മാധ്യമാത്തിനോട് സംസാരിക്കവേ സത്യന്‍ അന്തിക്കാട് വ്യക്തമാക്കി.തന്റെ കൂടെ വരുമ്പോള്‍ നാല്‍പത് സിഗരറ്റ് വരെ ഒരു ദിവസം വലിച്ചിരുന്നുവെന്നും . അത് ഇപ്പോള്‍ 10 ആക്കി കുറച്ചിട്ടുണ്ടെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

SHARE