CinemaGeneralIndian CinemaKollywoodLatest NewsMollywoodMovie GossipsNEWSWOODs

ദിലീപ് ചിത്രത്തിന് വേണ്ടി സിദ്ധാർത്ഥ് എടുത്ത ത്യാഗത്തിന് നന്ദി പറഞ്ഞ് സംവിധായകന്‍

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ നടന്‍ കരാറായ പല ചിത്രങ്ങളും മുടങ്ങിയിരുന്നു. എണ്‍പത് ദിവസത്തെ ജയില്‍ വാസത്തിനു ശേഷം ജ്യാമത്തിലിറങ്ങിയ ദിലീപ് വീണ്ടും അഭിനയിച്ചു തുടങ്ങി. രാമലീലയുടെ വന്‍ വിജയത്തിന് ശേഷം ദിലീപിന്റെതായി എത്തുന്ന പുതിയ ചിത്രമാണ് രതീഷ്‌ അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവം.

ഈ ചിത്രത്തിന്‍റെ അവസാനഘട്ട ചിത്രീകരണം തേനിയില്‍ നടക്കുകയാണ്. തമിഴ് നടൻ സിദ്ധാർത്ഥ് ആണ് ദിലീപിനൊപ്പം മറ്റൊരു പ്രധാനവേഷത്തിലെത്തുന്നത്. സിനിമയിലെ തന്റെ ഭാഗങ്ങള്‍ മനോഹരമായി പൂര്‍ത്തിയാക്കിയ നടന്‍ സിദ്ധാര്‍ത്ഥിനു സംവിധായകന്‍ നന്ദി അറിയിച്ചു. പല പ്രതിസന്ധികളും സമ്മര്‍ദ്ദങ്ങളും അതി ജീവിച്ചാണ് സിദ്ധാര്‍ത്ഥ്‌ ഈ ചിത്രം പൂര്‍ത്തിയാക്കിയത്. നടന്‍ ദിലീപിനൊപ്പം അഭിനയിക്കരുതെന്നും തന്നെ പലരും ഉപദേശിച്ചിരുന്നുവെന്നു മുന്പ് സിദ്ധാര്‍ത്ഥ്‌ തുറന്നു പറഞ്ഞിരുന്നു.

രളി ഗോപി തിരക്കഥ എഴുതി ഗോകുലം മൂവീസ് നിർമിക്കുന്ന ഈ ചിത്രത്തില്‍ നമിത പ്രമോദാണ് നായിക.

shortlink

Related Articles

Post Your Comments


Back to top button